മലയാളി സൈനികന്‍ കൊല്‍ക്കത്തയില്‍ മരിച്ചു; നിപയെന്ന് സംശയം

Web Desk |  
Published : May 30, 2018, 04:49 PM ISTUpdated : Jun 29, 2018, 04:28 PM IST
മലയാളി സൈനികന്‍ കൊല്‍ക്കത്തയില്‍ മരിച്ചു; നിപയെന്ന് സംശയം

Synopsis

ഒരാഴ്ച മുന്പാണ് ഒരു മാസത്തെ അവധിക്ക് ശേഷം ഷീനു നാട്ടില്‍ നിന്നും മടങ്ങിയത്

കൊല്‍ക്കത്ത: മലയാളി സൈനികൻ നിപ വൈറസ് ബാധയുടെ ലക്ഷണങ്ങളോടെ മരിച്ചു. കൊല്‍ക്കത്ത  ഫോര്‍ട്ട് വില്യമില്‍ ജോലി ചെയ്തിരുന്ന ഷീനു പ്രസാദ് (27) ആണ് കഴിഞ്ഞ  ഞായറാഴ്ച സൈനിക ആശുപത്രിയില്‍ മരിച്ചത്. . ഒരു മാസത്തെ അവധിക്ക് ശേഷം ഒരാഴ്ച മുന്പാണ് ഷീനു നാട്ടില്‍ നിന്നും മടങ്ങിയത്.  ഈ മാസം ഇരുപതിനാണ് അദ്ദേഹത്തെ അസുഖം ബധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

കഴിഞ്ഞ തിങ്കളാഴ്ച ഷീനുവിന്‍റെ സംസ്കാരവും നടന്നു. 'നിപ" വൈറസ് ബാധ സംശയിക്കുന്നതിനാല്‍ ശരീരത്തില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ പൂനെയിലെ  നാഷണല്‍ വൈറോളജി  ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. പരിശോധനാ ഫലം വരാതെ വൈറസ് ബാധയാണോ മരണകാരണമെന്ന് സ്ഥിരീകരിക്കാന്‍ കഴിയില്ലെന്ന് ഈസ്റ്റേണ്‍ വ്യോമ കമാന്‍ഡ് വക്താവ് എസ്.എസ് ബിര്‍ദി അറിയിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നന്ദി മോദിജി! ഉദ്യോഗസ്ഥർക്കും വിദ്യാർത്ഥികൾക്കും പതിവ് യാത്രക്കാർക്കും വലിയ ആശ്വാസം; മെമുവിൽ ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം 12 ആക്കി
അവയവങ്ങളുമായി യാത്ര; ജനങ്ങളുടെ ശ്രദ്ധയ്ക്ക്- KL07DF3177 നമ്പർ ആംബുലൻസിന് വഴിയൊരുക്കി സഹകരിക്കാം