റഷ്യ തിരുത്തിയ ചില റെക്കോര്‍ഡുകള്‍

Web Desk |  
Published : Jun 29, 2018, 03:16 PM ISTUpdated : Oct 02, 2018, 06:50 AM IST
റഷ്യ തിരുത്തിയ ചില റെക്കോര്‍ഡുകള്‍

Synopsis

മുന്നോട്ട് പോകുമ്പോള്‍ ഇനിയും പല റെക്കോര്‍ഡുകളും കടപുഴകി വീഴും

മോസ്കോ: ലോകത്തെ മുഴുവന്‍ ഒരു പന്തിന് ചുറ്റുമാക്കി ലോകകപ്പ് എന്ന് ഏറ്റവും വലിയ കായിക മാമാങ്കത്തിന്‍റെ ഗ്രൂപ്പ് റൗണ്ടുകള്‍ ടീമുകള്‍ പിന്നിട്ട് കഴിഞ്ഞു. ഇനി പ്രീക്വാര്‍ട്ടറിന്‍റെ ആവേശം അലതല്ലാന്‍ പോകുന്ന ലോകകപ്പില്‍ ഇതിനകം പിറന്ന ചില റെക്കോര്‍ഡുകള്‍ ആരെയും ഞെട്ടിക്കാന്‍ പോന്നതാണ്. 32 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്‍റില്‍ കളിയുടെ അവസാന നിമിഷം പിറന്ന ഗോളുകളുടെ കാര്യത്തില്‍ റെക്കോര്‍ഡ് സ്ഥാപിച്ച് കഴിഞ്ഞു.

മത്സരത്തിന്‍റെ 85-ാം മിനിറ്റ് ശേഷം 25 ഗോളുകളാണ് ഇതുവരെ ലോകകപ്പില്‍ പിറന്നത്. നേരത്തേ ഫ്രാന്‍സ് വേദിയൊരുക്കിയ 1998 ലോകകപ്പില്‍ വീണ 24 ഗോളുകളുടെ റെക്കോര്‍ഡാണ് പഴങ്കഥയായത്. 1998 ലോകകപ്പിനുണ്ടായിരുന്ന മറ്റൊരു സവിശേഷത കൂടി റഷ്യ മാറ്റിക്കുറിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ സെല്‍ഫ് ഗോള്‍ പിറന്നതിന്‍റെ വേദനയും 2018 ലോകകപ്പിന് സ്വന്തമായി. ഒമ്പത് സെല്‍ഫ് ഗോളുകളാണ് ഇതുവരെ പിറന്നിരിക്കുന്നത് കൂടാതെ. 24 പെനാല്‍റ്റികളുമായി അതിന്‍റെ എണ്ണത്തിലും റഷ്യ മുന്നിലെത്തി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അഞ്ച് യാത്രക്കാരുമായി പോയ കാർ മീഡിയനിലും ബസിലും ഇടിച്ച് തകർന്നു; അഞ്ച് പേരും മരിച്ചു; ബെംഗളൂരുവിൽ ദാരുണ അപകടം
പൊലീസുകാരനെ ആക്രമിച്ച സംഭവം: രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ, പൊലിസുകാരനെതിരെയുള്ള ജാമ്യമില്ലാ കേസ് പിൻവലിക്കും