
മസ്‍തിഷ്‍കാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മുന്‍ ലോക്‍സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയുടെ നില ഗുരുതരമെന്ന് ആശുപത്രി വൃത്തങ്ങള്‍. തിങ്കളാഴ്ചയാണ് അദ്ദേഹത്തെ കൊല്‍ക്കത്തയിലെ ബെല്ലെവ്യൂ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുന്‍പ് 2014ലും അദ്ദേഹത്തിന് തീവ്രത കുറഞ്ഞ മസ്‍തിഷ്‍കാഘാതം സംഭവിച്ചിട്ടുണ്ട്.
ജീവിതത്തില്‍ ഏറിയകാലവും സിപിഎം സഹയാത്രികനായിരുന്ന അദ്ദേഹം 2004 മുതല്‍ 2009 വരെ ലോക്‍സഭാ സ്പീക്കര്‍ ആയിരുന്നു. ഈയിടെ ബംഗാളിലെ തദ്ദേശ തെരഞ്ഞെടുപ്പ് വിഷയത്തില്‍ അദ്ദേഹം സംസ്ഥാന ഇലക്ഷന്‍ കമ്മിഷനെ വിമര്‍ശിച്ചിരുന്നു. സമാധാനപരമായ തെരഞ്ഞെടുപ്പ് നടത്തുന്നതിലും സ്വതന്ത്രമായ തീരുമാനങ്ങള്‍ എടുക്കുന്നതിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ പരാജയപ്പെട്ടെന്നായിരുന്നു വിമര്‍ശനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam