കാലാവധി പൂർത്തിയാക്കിയശേഷം രാഷ്ട്രപതി, ഉപരാഷ്ട്രപതി ഒഴികെ ഭരണഘടനാ പദവികളിൽ നിയമിക്കരുത്
ചെന്നൈ: ഗവർണർ നിയമനത്തിൽ മാറ്റങ്ങൾ നിർദേശിച്ച് ജസ്റ്റിസ് കുര്യൻ ജോസഫ് സമിതി.ഗവർണറെ തെരഞ്ഞെടുക്കേണ്ടത് സംസ്ഥാനങ്ങൾ നൽകുന്ന പട്ടികയിൽ നിന്നായിരിക്കണം.നിയമസഭ നൽകുന്ന 3 പേരുടെ പട്ടികയിൽ നിന്ന് ഒരാളെ രാഷ്‌ട്രപതി നിയമിക്കണം.ഗവർണർക്ക് ഒരു ടെം മാത്രം നല്‍കണം ; 5 വർഷമായി കാലാവധി നിജപ്പെടുത്തണം.ഗവർണർമാർ കാലാവധി പൂർത്തിയാക്കിയശേഷം രാഷ്ട്രപതി, ഉപരാഷ്ട്രപതി ഒഴികെ ഭരണഘടനാ പദവികളിൽ നിയമിക്കരുത്.നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കണമെന്നും നിർദേശം ഉണ്ട്.തമിഴ്നാട് നിയമസഭയിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ ആണ് നിർദേശങ്ങൾ ഉള്ളത്


