
ദിവസവും അത്താഴത്തിന് അമ്മ നൽകിയിരുന്നത് സലാഡായിരുന്നു. അവസാനം മകന് ദേഷ്യം വന്ന് വിളിച്ചത് പൊലീസിനെ. എന്തിനാണെന്നോ അത്താഴത്തിന് സ്ഥിരമായി സലാഡ് നൽകുന്ന കാര്യം അറിയിക്കാൻ.
കാനഡയിലാണ് ചിരിപ്പിക്കുന്ന സംഭവം. 12 വയസുകാരൻ രക്ഷിതാക്കൾക്കെതിരെ പൊലീസിൽ പരാതി നൽകി. പൊലീസ് അൽപമൊന്ന് എത്താൻ വെെകിയപ്പോൾ നിങ്ങൾ എപ്പോൾ വരുമെന്ന് വീണ്ടും ഫോണിൽ വിളിച്ച് ചോദിച്ചു.
വീട്ടിലെത്തിയ പൊലീസ് മാതാപിതാക്കളോട് സംസാരിക്കുകയും അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കേണ്ട സേവനം ദുരുപയോഗം ചെയ്യരുതെന്ന് കുട്ടികളെ ഉപദേശിക്കുകയും വേണമെന്ന് പൊലീസ് പറഞ്ഞു.
കനേഡിയന്‍ പൊലീസ് അതീവ ഗുരുതരമായ സാഹചര്യങ്ങളില്‍ അടിയന്തര സഹായത്തിന് വിളിക്കാനായി ഏര്‍പ്പെടുത്തിയിരിക്കുന്നതാണ് 911 എന്ന നമ്പര്‍. എന്നാല്‍ ഇത് പലപ്പോഴും ദുരുപയോഗം ചെയ്യുന്നതായാണ് റിപ്പോര്‍ട്ടുകൾ.
31 കാരിയായ അമ്മയാണ് സ്ഥിരമായി മകന് സലാഡ് വിളമ്പിയിരുന്നത്. പിസ്സാ ഉണ്ടാക്കാൻ ചില ദിവസങ്ങളിൽ സമയം കിട്ടാറില്ല. അപ്പോഴാണ് മകന് സലാഡ് നൽകുന്നതെന്ന് അമ്മ പൊലീസിൽ പരാതി നൽകി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam