
പുതുക്കോട്ട: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകന്‍ അമ്മയെ കഴുത്തറത്ത് കൊലപ്പെടുത്തി. അമ്മയുടെ അറുത്ത തലയുമായി മകന്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയും ചെയ്തു. തമിഴ്നാട്ടിലെ പുതുക്കോട്ടയിലെ കാരമ്പക്കുടി പൊലീസ് സ്റ്റേഷനിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവങ്ങള്‍ നടക്കുന്നത്.
സ്ഥലം വിഭജിക്കുന്നതുമായി ബന്ധപ്പെട്ട് മുപ്പതു വയസുകാരമായ ആനന്ദും അമ്മ റാണിയും തമ്മില്‍ തര്‍ക്കം പതിവായിരുന്നു. ഇന്ന് രാവിലെ നടന്ന തര്‍ക്കമാണ് ക്രൂരമായ കൊലപാതകത്തില്‍ കലാശിച്ചത്. വിധവയായ അമ്മ സ്ഥാലം വിഭജിക്കുന്നതിന് വഴങ്ങാതെ വന്നതോടെ കയ്യില്‍ കരുതിയ കത്തി കൊണ്ട് അമ്മയെ വെട്ടി വീഴ്ത്തിയെന്നും. പിന്നീട് തല മുറിച്ച് നീക്കുകയായിരുന്നെന്നും ആനന്ദ് പൊലീസില്‍ മൊഴി നല്‍കി.
പത്ത് വര്‍ഷം മുമ്പ് റാണിയുടെ ഭര്‍ത്താവ് കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തില്‍ റാണിയ്ക്ക് നേരെ ആരോപണം ഉയര്‍ന്നിരുന്നു. ആനന്ദിനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam