വാക്കു തര്‍ക്കം; അമ്മയെ കോടാലി കൊണ്ട് ക്രൂരമായി വെട്ടി കൊന്ന മകന്‍ അറസ്റ്റില്‍

Published : Nov 23, 2018, 09:10 AM ISTUpdated : Nov 23, 2018, 09:12 AM IST
വാക്കു തര്‍ക്കം; അമ്മയെ  കോടാലി കൊണ്ട് ക്രൂരമായി വെട്ടി കൊന്ന മകന്‍ അറസ്റ്റില്‍

Synopsis

ബുധനാഴ്ചയാണ് കൊലക്ക് ആസ്പദമായ സംഭവം നടന്നത്. അന്നേ ദിവസം പുറത്ത് പോയി വന്ന ഗൊരച്ചന്ത് അമ്മയുമായി വഴക്കിടുകയായിരുന്നു. തുടർന്ന് വഴക്ക് രൂക്ഷമാകുകയും ഇതിൽ പ്രകോപിതനായ  ഗൊരച്ചന്ത് അടുത്തുണ്ടായിരുന്ന കോടാലി ഉപയോ​ഗിച്ച് അമ്മയെ വെട്ടുകയായിരുന്നു.

കൊല്‍ക്കത്ത: വാക്കുതർക്കത്തിനൊടുവിൽ മകൻ അമ്മയെ മൃ​ഗീയമായി വെട്ടി കൊന്നു. പശ്ചിമ ബംഗാളിലെ മിഡ്നാപ്പുര്‍ ജില്ലയിലെ ഗോള്‍ട്ടോറിലാണ് സംഭവം. ഹിരാമോണി മുര്‍മ്മു എന്ന 55 കാരിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകൻ ഗൊരച്ചന്ത് മുര്‍മ്മുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ചയാണ് കൊലക്ക് ആസ്പദമായ സംഭവം നടന്നത്. അന്നേ ദിവസം പുറത്ത് പോയി വന്ന ഗൊരച്ചന്ത് അമ്മയുമായി വഴക്കിടുകയായിരുന്നു. തുടർന്ന് വഴക്ക് രൂക്ഷമാകുകയും ഇതിൽ പ്രകോപിതനായ  ഗൊരച്ചന്ത്  അടുത്തുണ്ടായിരുന്ന കോടാലി ഉപയോ​ഗിച്ച് അമ്മയെ വെട്ടുകയായിരുന്നു. കലി അടങ്ങാത്ത ഇയാൾ ഹിരാമോണിയെ  ആവർത്തിച്ച് വെട്ടുകയായിരുന്നുവെന്നും  കൃത്യം നടത്തിയ ശേഷം ഇയാള്‍ വാതില്‍ അകത്തുനിന്ന് പൂട്ടി മൃതദേഹത്തോടൊപ്പം ഇരുന്നുവെന്നും പൊലീസ് പറഞ്ഞു.

ഇതിനിടയിൽ ഹിരാമോണിയുടെ വീട്ടിൽ നിന്ന് ഉറക്കെ നിലവിളികേട്ട്  ഒാടിയെത്തിയ അയൽക്കാർ വാതിൽ തകർത്ത് അകത്ത് കയറിയപ്പോൾ കണ്ടത് രക്തത്തിൽ കുളിച്ച് കിടക്കുന്ന ഹിരമോണിയെ ആണ്. തുടർന്ന്  കൈയ്യോടെ പിടികൂടിയ ഗോരച്ചന്തിനെ നാട്ടുകാർ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജഡ്ജിയെ വെട്ടിക്കൊല്ലുമെന്ന് ഭീഷണി, ഇഷ്ട ആയുധങ്ങള്‍ വടിവാളും പേപ്പര്‍ കട്ടറും; 39കാരനെ കാപ്പ ചുമത്തി ജയിലില്‍ അടച്ചു
സ്ഥിരം അപകട മേഖലയിൽ ഹെൽമറ്റില്ലാതെ ബുള്ളറ്റിൽ നൈറ്റ് ഡ്രൈവ്, 23കാരിക്ക് ദാരുണാന്ത്യം, കൂട്ടുകാരിക്ക് ഗുരുതര പരിക്ക്