ജനാധിപത്യമെന്നാല്‍ ആത്മഗതമല്ല; മോദിയെ വിമര്‍ശിച്ച് സോണിയ

By Web DeskFirst Published Mar 9, 2018, 2:17 PM IST
Highlights
  • കോണ്‍ഗ്രസ് ഇന്ത്യയ്ക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്ന ആരോപണങ്ങള്‍ക്ക് സോണിയയുടെ മറുപടി 

ദില്ലി: ഏറെ നാളുകള്‍ക്ക് ശേഷം മനസ്സ് തുറന്ന് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. സ്വാതന്ത്ര്യം ലഭിട്ട് എഴുപത് വര്‍ഷം പിന്നിടുമ്പോഴും കോണ്‍ഗ്രസ് ഇന്ത്യയ്ക്ക് വേണ്ടി യാതൊന്നും ചെയ്തിട്ടില്ലെന്ന ബിജെപി ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുന്നതായിരുന്നു സോണിയ ഇന്ത്യടുഡേ കോണ്‍ക്ലേവില്‍ നടത്തിയ പ്രസംഗം. 

കഴിഞ്ഞ കാലങ്ങളില്‍ ഇന്ത്യയ്ക്ക് വേണ്ടി കോണ്‍ഗ്രസ് നടത്തിയ പ്രയത്‌നങ്ങള്‍ തിരിച്ചറിയണം. എന്നാല്‍ കോണ്‍ഗ്രസ് എന്തെങ്കിലും ചെയ്തുവെന്ന പേര് നേടാനല്ല താന്‍ പ്രതികരിക്കുന്നതെന്നും സോണിയ. ആരുടെയും പേരെടുത്ത് പറയാതെയായിരുന്നു സോണിയയുടെ പ്രസംഗം. ജനാധിപത്യമെന്നാല്‍ വിയോജിപ്പും സംവാദങ്ങളും ചേര്‍ന്നതാണ്. അല്ലാതെ ആത്മഗതമല്ലെന്നും സോണിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പേരെടുത്ത് പറയാതെ വിമര്‍ശിച്ചു. 

മന്‍മോഹന്‍സിംഗ് ആണ് തന്നേക്കാള്‍ മികച്ച് പ്രധാനമന്ത്രിയെന്ന് 2004ല്‍ കോണ്ഡഗ്രസ് അധികാരത്തിലെത്തിയപ്പോള്‍ താന്‍ തിരിച്ചറിഞ്ഞിരുന്നു. കോണ്‍ഗ്രസ് ജനങ്ങളോട് സംവദിക്കാന്‍ പുതിയ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തേണ്ടതുണ്ടെന്നും സോണിയ വ്യക്തമാക്കി. 

ജനങ്ങളോട് സംവദിക്കുന്നതിന് തനിയ്ക്ക് സ്വാഭാവികത ഉണ്ടാകാറില്ല. അതുകൊണ്ടാണ് നേതാവ് എ്ന്നതിലുപരി ഒരു വായനക്കാരി എന്ന് തന്നെ സ്വയം വിളിക്കാന്‍ ആഗ്രഹിക്കുന്നത്. 19 വര്‍ഷത്തെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഉപേക്ഷിച്ച് 71ആം വയസ്സില്‍ സോണിയ സ്ഥാനം ഒഴിയുകയായിരുന്നു. 


 

click me!