ട്രെയിന്‍ ടിക്കറ്റിനും ആധാര്‍ നിര്‍ബന്ധമാക്കുന്നു

By Web DeskFirst Published Mar 2, 2017, 12:23 PM IST
Highlights

ദില്ലി: ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു. ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന്‍ വൈകാതെ ആധാര്‍ നിര്‍ബന്ധമാക്കുമെന്ന് റെയില്‍വൃത്തങ്ങള്‍ സൂചന നല്‍കി. ഇതിന് മുന്നോടിയായി ഐആര്‍സിടിസി അക്കൗണ്ടുകളില്‍ ആധാര്‍ നമ്പറുകള്‍ വണ്‍ ടൈം രജിസ്ട്രേഷനിലൂടെ ചേര്‍ക്കുന്നതിനുള്ള സൗകര്യമൊരുക്കും. ആധാര്‍ നിര്‍ബന്ധമാക്കുന്നതോടെ കൂട്ടത്തോടെ ടിക്കറ്റ് ബുക്ക് ചെയ്ത് മറിച്ചുവില്‍ക്കുന്നത് തടയാനാകുമെന്നാണ് റെയില്‍വെ പ്രതീക്ഷിക്കുന്നത്.

ഏപ്രില്‍ ഒന്നുമുതല്‍ സീനിയര്‍ സിറ്റിസണ്‍സിനുള്ള ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ ഇളവ് ലഭിക്കുന്നതിനായി ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. മൂന്ന് മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണിത്. ഇത് വിജയകരമാണെന്ന് കണ്ടാല്‍ എല്ലാ വിഭാഗങ്ങളിലും ഇത് നിര്‍ബന്ധമാക്കും.

ഇതിനുപുറമെ ക്യാഷ്‌ലെസ് ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി റെയില്‍വെ സ്റ്റേഷനുകളില്‍ ആറായിരത്തോളം പോയിന്റ് ഓഫ് സെയില്‍ മെഷിനുകളും ആയിരത്തോളം ടിക്കറ്റ് വെന്‍ഡിംഗ് മെഷീനുകളും സ്ഥാപിക്കുമെന്ന് റെയില്‍വെയുടെ 2017-18 വര്‍ഷത്തെ പദ്ധതിരേഖ അവതരിപ്പിച്ചുകൊണ്ട് റെയില്‍വെ മന്ത്രി സുരേഷ് പ്രഭു പറഞ്ഞു.

click me!