ദക്ഷിണകൊറിയൻ പ്രസിഡന്‍റിനെ പുറത്താക്കി

By Web DeskFirst Published Mar 10, 2017, 5:48 AM IST
Highlights

സോള്‍: ദക്ഷിണകൊറിയൻ പ്രസിഡന്‍റ് പാർക് ഗ്യൂൻഹൈയെ ഇംപീച്ച് ചെയ്യാനുള്ള പാർലമെന്‍റ് തീരുമാനത്തിന് ഭരണഘടനാ കോടതിയുടെ അംഗീകാരം. അടുത്ത സുഹൃത്തിന് അഴിമതി നടത്തുന്നതിനായി പ്രസിഡന്‍റ് പദവി ദുരുപയോഗം ചെയ്തെന്ന ആരോപണത്തിലാണ് നടപടി. പ്രസിഡന്‍റ് പദം നഷ്ടമായ പാർകിനെ നിയമനടപടികൾക്ക് വിധേയമാക്കും. 

പാർകിനെ പുറത്താക്കിയ സാഹചര്യത്തിൽ പ്രധാനമന്ത്രി ഇടക്കാല ഭരണാധികാരിയായി ചുമതലയേൽക്കും. മേയിൽ പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കും. ചോയി സൂണ്‍സിൽ എന്ന വനിതാ സുഹൃത്തിനു ഭരണത്തിൽ ഇടപെടാൻ സ്വാതന്ത്ര്യം അനുവദിച്ചതാണു പാർക്കിനു വിനയായത്. ചോയി വൻകിട കമ്പനികളെ സ്വാധീനിച്ച് വൻതുക സ്വന്തം കന്പനികളിലേക്ക് ഒഴുക്കി. ഇതിനു പാർക്കു കൂട്ടുനിന്നുവെന്നുമാണ് ആരോപണം.

click me!