മുത്തലാഖ് ചൊല്ലുന്നത് ഭാര്യയെ കൊല്ലുന്നതിലും ഭേദമെന്ന് സമാജ്‍വാദി പാര്‍ട്ടി നേതാവ്

By Web DeskFirst Published Jul 23, 2018, 10:39 PM IST
Highlights
  • ഭാര്യയെ കൊല്ലുന്നതിലും ഭേദം മുത്തലാഖെന്ന്

ദില്ലി: മുത്തലാഖിനെ ചൊല്ലി രാജ്യത്ത് വലിയ ചര്‍ച്ചകളാണ് നടക്കുന്നത്.  മുത്തലാഖിനെക്കുറിച്ച്  ഖുറാനില്‍ എവിടെയാണ് പരാമര്‍ശിച്ചിരിക്കുന്നതെന്ന് സുപ്രീംകോടതി അടുത്തയിടെ ഇത് സംബന്ധിച്ച കേസ് പരിഗണിക്കുമ്പോള്‍ ചോദ്യം ഉന്നയിച്ചിരുന്നു. ഒറ്റയടിക്കുള്ള മുത്തലാഖിനെ തള്ളിയും മുത്തലാഖ് പാപമെന്ന് പ്രമേയം പാസാക്കിയിട്ടുണ്ടെന്ന് മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് അറിയിച്ചിരുന്നു.

എന്നാല്‍, ഇപ്പോള്‍ മുത്തലാഖിനെ അനുകൂലിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സമാജ്‍വാദി പാര്‍ട്ടി നേതാവ് റിയാസ് അഹമ്മദ്. എസ്പിയുടെ ന്യൂനപക്ഷ പാനലിന്‍റെ തലവന്‍ കൂടിയാണ് റിയാസ്. ഭാര്യയെ കൊല്ലുന്നതിലും ഭേദമാണ് മുത്തലാഖ് ചൊല്ലുന്നതെന്നാണ് റിയാസിന്‍റെ വാദം. ശരിയത്ത് നിമയം അനുസരിച്ച് മൂന്ന് സാഹചര്യങ്ങളിലാണ് മുത്തലാഖ് ചൊല്ലാന്‍ ആകുന്നത്.

ഇപ്പോള്‍ നിങ്ങളുടെ ഭാര്യയെ മറ്റൊരു പുരുഷനൊപ്പം തെറ്റായ സാഹചര്യത്തില്‍ കണ്ടെന്ന് കരുതുക. എന്താണ് നിങ്ങള്‍ ചെയ്യുക ? ഒന്നെങ്കില്‍ അവരെ കൊല്ലും അല്ലെങ്കില്‍ മുത്തലാഖ് ചൊല്ലും. ഹിന്ദുക്കള്‍ക്കിടയിലെയും മുസ്‍ലിമുകള്‍ക്കിടയിലെയും വിവാഹമോചന നിരക്ക് പരിശോധിച്ചാല്‍ ഹിന്ദുക്കളിലാണ് കൂടുതലെന്ന് കാണാനാകും.

പക്ഷേ, മുത്തലാഖിനെ മാത്രം വിവാദമാക്കുന്നു. വിമന്‍ റിസര്‍വേഷന്‍ ബില്ലില്‍ ഉള്‍പ്പെടുത്തി മുസ്‍ലിം വിശ്വാസികളായ സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണനകള്‍ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ സുപ്രീം കോടി പറഞ്ഞിരുന്നു. 

click me!