അഞ്ചൽ കൊലപാതകം: പൊലീസിന് വീഴ്ച്ച പറ്റിയതായി എസ്.പിയുടെ റിപ്പോർട്ട്

Web Desk |  
Published : Jul 19, 2018, 09:44 AM ISTUpdated : Oct 02, 2018, 04:22 AM IST
അഞ്ചൽ കൊലപാതകം: പൊലീസിന് വീഴ്ച്ച പറ്റിയതായി എസ്.പിയുടെ റിപ്പോർട്ട്

Synopsis

മാണിക് റോയിയെ കൂടുതല്‍ പേര്‍ മര്‍ദ്ദിച്ചിട്ടുണ്ടെന്ന സാക്ഷിമൊഴിയെപ്പറ്റി പൊലീസ് അന്വേഷിച്ചില്ല

കൊല്ലം: അഞ്ചലിൽ അന്യസംസ്ഥാന തൊഴിലാളിയെ കോഴി മോഷ്ടാവെന്നാരോപിച്ച് മർ​ദ്ദിച്ചു കൊന്ന കേസിൽ ലോക്കൽ പൊലീസിന് വീഴ്ച്ച സംഭവിച്ചതായി കൊല്ലം എസ്.പിയുടെ റിപ്പോർട്ട്. കൊലപ്പെട്ട മണിക് റോയിക്ക് മർദ്ദനമേൽക്കുന്നത് ജൂൺ 24-ന് വൈകിട്ട് അഞ്ച് മണിക്കാണ്. എന്നാൽ പൊലീസ് ഇയാളുടെ മൊഴി രേഖപ്പെടുത്തിയത്. ഏഴ് മണിക്കൂർ കഴിഞ്ഞ് രാത്രി 12 മണിക്കും. 

കേസിൽ രണ്ടാം പ്രതിയായ അൻവർ എന്നയാൾ ബൈക്കിൽ സംഭവസ്ഥലത്ത് എത്തിയതായി മണിക് റോയിയുടെ മൊഴിയിൽ പറയുന്നുണ്ടെങ്കിലും ഇൗ ബൈക്ക് ഇതുവരെ കണ്ടെത്താനോ കസ്റ്റഡിയിലെടുക്കാനോ പൊലീസിന് സാധിച്ചില്ലെന്നും എസ്.പിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. 

ഇതോടൊപ്പം മണിക് റോയി കോഴി വാങ്ങിയ കടയുടെ ഉടമയുടെ മൊഴി പ്രകാരം നിലവിലുള്ള രണ്ട് പ്രതികളെ കൂടാതെ വേറെയും ചിലർ മണിക് റോയിയെ മർദ്ദിച്ചിട്ടുണ്ട്. എന്നാൽ ഇവരെയൊന്നും തിരിച്ചറിയാനോ അറസ്റ്റ് ചെയ്യാനോ പൊലീസിനായില്ലെന്നും എസ്.പിയുടെ റിപ്പോർട്ടിൽ‌ ചൂണ്ടിക്കാട്ടുന്നു. 

കേസ് അന്വേഷിക്കുന്നതിൽ ലോക്കൽ പോലീസിന് വീഴ്ച്ച സംഭവിച്ചെന്ന ആരോപണത്തെ തുടർന്ന് അന്വേഷണ ഉദ്യോ​ഗസ്ഥനെ നേരത്തെ മാറ്റിയിരുന്നു. പുനലൂർ ഡിവൈഎസ്പിക്കാണ് ഇപ്പോൾ അന്വേഷണ ചുമതല. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്രിസ്മസ് ബംപർ ഭാ​ഗ്യക്കുറി: സജിമോന്റെ ഹർജിയിൽ നടപടിയെടുത്ത് ഹൈക്കോടതി, സമ്മാനം വിതരണം ചെയ്യുന്നത് തടഞ്ഞ് ലോട്ടറി വകുപ്പിന് നോട്ടീസയച്ചു
പ്രധാനമന്ത്രിയുടെ താടിയിൽ കുറുമ്പോടെ പിടിച്ച നൈസ മോൾക്ക് കേരള സർക്കാർ ടൗൺഷിപ്പിൽ ആശ്വാസത്തണൽ; നാലാം സോണില്‍ 252-ാം നമ്പർ വീട്