കളം പിടിക്കാന്‍ കാര്‍വഹാല്‍ എത്തി, പിക്വേയ്ക്ക് നൂറാം മത്സരം

Web Desk |  
Published : Jun 20, 2018, 11:24 PM ISTUpdated : Oct 02, 2018, 06:33 AM IST
കളം പിടിക്കാന്‍ കാര്‍വഹാല്‍ എത്തി, പിക്വേയ്ക്ക് നൂറാം മത്സരം

Synopsis

കഴിഞ്ഞ മത്സരം ഇറാന്‍ വിജയം നേടിയിരുന്നു

കസാന്‍: പോര്‍ച്ചുഗലിനെതിരെ ലീഡ് നേടിയിട്ടും സമനിലയായിപ്പോയ മത്സരത്തില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് സ്പാനിഷ് പട ഇറാനെതിരെ ഇങ്ങുന്നത് രണ്ടു മാറ്റങ്ങളുമായി. കഴിഞ്ഞ മത്സരത്തില്‍ ഗോള്‍ നേടിയ നാച്ചോയ്ക്ക് പകരം വലതു വിംഗില്‍ ഡാനി കാര്‍വഹാല്‍ തിരിച്ചെത്തി. ചാമ്പ്യന്‍സ് ലീഗ് ഫെെനലില്‍ കളിക്കുമ്പോള്‍ പരിക്കേറ്റത് മൂലമാണ് റയല്‍ മാഡ്രിഡ് താരമായ കാര്‍വാഹാലിന് പറങ്കിപ്പടയ്ക്കെതിരെ പുറത്തിരിക്കേണ്ടി വന്നത്.

സെന്‍റര്‍ ഡിഫന്‍ഡറായിരുന്ന നാച്ചോയെ വിംഗില്‍ പരീക്ഷിച്ചുള്ള നീക്കം കഴിഞ്ഞ മത്സരത്തില്‍ പാളിയിരുന്നു. കാര്‍വഹാല്‍ തിരിച്ചെത്തുന്നതോടെ ഈ പ്രശ്നത്തിന് പരിഹാരം കാണാമെന്ന് പരിശീലകന്‍ ഹെയ്റോ ഫെര്‍ണാണ്ടോ കണക്ക് കൂട്ടുന്നു.

ഇത് കൂടാതെ കോക്കിന് പകരം റയലിന്‍റെ ലൂക്കാസ് വാസ്കസും സ്പെയിന്‍റെ ആദ്യ ഇലവനില്‍ ഇടം പിടിച്ചു. മുന്നേറ്റനിരയെ ശക്തിപ്പെടുത്തുന്നതിനായാണ് ഈ നീക്കം. സ്പെയിന്‍റെ പ്രതിരോധ നിരയിലെ കരുത്തന്‍ ജെറാദ് പിക്വേയുടെ നൂറാം മത്സരത്തിനാണ് ലോകകപ്പിലെ ഇറാനുമായുള്ള പോരാട്ടം വേദിയാകുന്നത്. സ്പാനിഷ് പടയ്ക്കായി 2009ല്‍ അരങ്ങേറ്റം കുറിച്ച പിക്വേ ടീമിന്‍റെ എക്കാലത്തെയും മികച്ച പ്രതിരോധനിര താരങ്ങളില്‍ ഒരാളാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നഗരസഭ അധ്യക്ഷ സ്ഥാനം പങ്കിടണമെന്ന് കോണ്‍ഗ്രസ്, പറ്റില്ലെന്ന് ലീഗ്; ഈരാറ്റുപേട്ടയിൽ കോണ്‍ഗ്രസ് കടുത്ത നിലപാടിൽ
കാർ-ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച് അപകടം; ശബരിമല തീർത്ഥാടകർക്ക് പരിക്ക്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു