സംഘപരിവാറിനെതിരെ ശബ്ദം ഉയർത്തുന്നവർ കൊല്ലപ്പെടും; രാഹുൽ ഗാന്ധി

Published : Sep 06, 2017, 03:42 PM ISTUpdated : Oct 05, 2018, 01:07 AM IST
സംഘപരിവാറിനെതിരെ ശബ്ദം ഉയർത്തുന്നവർ കൊല്ലപ്പെടും; രാഹുൽ ഗാന്ധി

Synopsis

ദില്ലി: സംഘപരിവാർ ശക്തികൾക്കെതിരെ ശബ്ദം ഉയർത്തുന്നവർ കൊല്ലപ്പെടുമെന്ന്  കോൺഗ്രസ് ഉപധ്യക്ഷൻ രാഹുൽ ഗാന്ധി. എതിർക്കുന്നവരെ കൊന്നൊടുക്കുന്ന നയമാണ് ആർഎസ്എസ്സിനും ബിജെപിക്കുമുള്ളതെന്ന് രാഹുൽ  ആരോപിച്ചു. 

ഗൗരി ലങ്കേഷിൻ്റെ കൊലപാതകത്തിലൂടെ ഒരു സ്വതന്ത്ര ശബ്ദമാണ് നിലച്ചതെന്ന് പറഞ്ഞ രാഹുൽ തീവ്ര സ്വഭാവമുള്ള ശക്തികൾക്കെതിരെ സധൈര്യം പോരാടിവന്ന ഒരു മാധ്യമപ്രവർത്തകയാണ് കൊല്ലപ്പെട്ടിരിക്കുന്നതെന്നും ഇത്തരം സംഭവങ്ങൾ ഇന്ത്യയിൽ ആവർത്തിക്കാൻ അനുവദിക്കില്ലെന്നും വ്യക്തമാക്കി.

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി സംസാരിച്ചെന്നും കുറ്റക്കാരെ എത്രയും വേഗം നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് സിദ്ധരാമയ്യ ഉറപ്പു നൽകിയിട്ടുണ്ടെന്നും രാഹുൽ പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാർ ആൾക്കൂട്ടക്കൊല; ഒരാൾ കൂടി അറസ്റ്റിൽ, ഇതുവരെ അറസ്റ്റിലായത് എട്ടുപേർ
ചികിത്സക്ക് ദിവസങ്ങൾ കാത്തിരിക്കേണ്ട! എഐ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന അത്യാധുനിക എംആര്‍ഐ മെഷീന്‍ മെഡിക്കൽ കോളേജില്‍