ക്വാറം തികയാതെ പിരിഞ്ഞതിന് പിന്നാലെ ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം

Published : Feb 12, 2018, 06:58 AM ISTUpdated : Oct 05, 2018, 12:39 AM IST
ക്വാറം തികയാതെ പിരിഞ്ഞതിന് പിന്നാലെ ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം

Synopsis

കാലാവധി തീര്‍ന്ന ഓര്‍ഡിനന്‍സുകള്‍ പുതുക്കുന്നതിന് ഇന്ന്  പ്രത്യേക മന്ത്രിസഭാ യോഗം ചേരും. രാവിലെ ഒന്‍പത് മണിക്കാണ് യോഗം. ഇതേ ആവശ്യത്തിന് വെള്ളിയാഴ്ച രാവിലെ പ്രത്യേക മന്ത്രിസഭാ യോഗം വിളിച്ചിരുന്നെങ്കിലും മന്ത്രിമാരുടെ എണ്ണം തികയാത്തതിനാല്‍ യോഗം നടന്നിരുന്നില്ല. 19 അംഗ മന്ത്രിസഭയില്‍ 13 മന്ത്രിമാരും എത്താത്ത സാഹചര്യത്തിലാണ് വീണ്ടും യോഗം ചേരാന്‍ തീരുമാനിച്ചത്. മന്ത്രിമാര്‍ പങ്കെടുക്കാത്ത സാഹചര്യം വലിയ വിമര്‍ശനത്തിനും ഇടയാക്കിയിരുന്നു.  ഈ സാഹചര്യത്തില്‍  മുഖ്യമന്ത്രി എന്ത് നിലപാടെടുക്കുമെന്നതും ശ്രദ്ധേയമാണ്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വേദാന്ത പവർ പ്ലാന്റ് പൊട്ടിത്തെറി; മരണസംഖ്യ ഉയരുന്നു, 12 പേർ ചികിത്സയിലെന്ന് റിപ്പോർട്ട്
കൊല്ലപ്പെട്ടത് ഫെബ്രുവരി 28ന്, 51 ദിവസങ്ങൾ പിന്നിട്ടു, ആയത്തുള്ള അലി ഖമനേയിയുടെ മൃതദേഹം ഇനിയും സംസ്കരിക്കാതെ ഇറാൻ!