സോളാര്‍ റിപ്പോര്‍ട്ട്; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഇന്ന് ഉത്തരവിറക്കും

By Web DeskFirst Published Oct 12, 2017, 2:22 PM IST
Highlights

തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് ഇന്ന് പുറത്തിറങ്ങും. ഉത്തരവ് ലഭിച്ചാല്‍ ഉടന്‍ നടപടികള്‍ ആരംഭിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ മകനുള്‍പ്പെടെയുള്ള സാമ്പത്തിക തട്ടിപ്പുകളുടെ പരാതികളും മുഖ്യമന്ത്രിക്ക് നല്‍കിയിട്ടുണ്ടെന്ന് സരിത എസ്.നായര്‍ പറഞ്ഞു.

ദക്ഷിണ മേഖല ഡിജിപി രാജഷ് ദിവാന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് സോളാര്‍ തട്ടിപ്പിലെ പുതിയ കേസുകളും മുന്‍ അന്വേഷണ സംഘത്തിന്റെ വീഴ്ചയും പരിശോധിക്കുന്ന. ഐജി ദിനേന്ദ്രകശിപ്പും മൂന്നു ഡിവൈഎസ്പിമാരുമാണ് സംഘത്തിലുള്ളത്. ഉത്തരവ് ലഭിച്ചാലുടന്‍ നടപടി ആരംഭിക്കുമെന്ന് ഡിജിപി ലോകനാഥ് ബെഹ്‌റ പറഞ്ഞു.

സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കാനും പ്രത്യേക വിജിലന്‍സ് സംഘം വരും. സോളാ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുള്ള പല കേസുകളും ഇപ്പോള്‍ ക്രൈം ബ്രാഞ്ച് അന്വേഷിച്ചുവരുകയാണ്. ഈ കേസുകള്‍ പ്രത്യേക സംഘത്തിന് കൈമാറും. ഉമ്മന്‍ചാണ്ടിയുള്‍യുള്ളവര്‍ക്കെതിരെ സരിത നല്‍കിയ ലൈഗികം ആരോപണ പരാതിയിലും അന്വേഷണം നടന്നുവരുകയാണ്. പരാതിയില്‍ ജാമ്യമില്ലാവകുപ്പ് പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്താകും പ്രത്യേക സംഘത്തിന്റെ അന്വേഷണം.  

മുന്‍ മന്ത്രിമാരായ തിരുവഞ്ചൂറിനും ആര്യാടനെതിരെയും പ്രത്യേകം കേസെടുക്കും. തെളിവുകള്‍ നശിപ്പിച്ചുവെന്ന പരാതിയില്‍ എഡിജിപി പത്മകുമാറിനെതിരെ നിലയില്‍ ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആരോപണവിധേയരായ ഉദ്യോഗസ്ഥരെ ഇന്നലെ രാത്രി തന്നെ സ്ഥലമാറ്റി ഉത്തരവിറങ്ങി. പ്രത്യേക സംഘത്തിന്റെ ശുപാര്‍ശ ലഭിച്ചശേഷം ഉദ്യോഗസ്ഥര്‍ക്കെതിരെ തുടര്‍നടപടികള്‍ മതിയെന്നാണ് സര്‍ക്കാര്‍ തീരുമാനം. സോളാര്‍ തട്ടിപ്പില്‍പ്പെടാത്ത മറ്റ് പരാതികളും മുഖ്യമന്ത്രിക്ക് നല്‍കിയിട്ടുണ്ടെന്ന് സരിത എസ് നായര്‍ പറഞ്ഞു.

click me!