
ആലപ്പുഴ: പ്രളയക്കെടുതിയില്‍ നിന്നും ഇനിയും കരകയറാനാവാതെ ബുദ്ധിമുട്ടുന്ന കുട്ടനാടിന്റെ സമഗ്ര വികസനത്തിനായി കൃഷി വകുപ്പ് പ്രത്യേക പദ്ധതി കൊണ്ടുവരുമെന്ന് മന്ത്രി വി. എസ്. സുനിൽകുമാർ. കുട്ടനാട്ടിലേക്ക് ഒഴുകിയെത്തുന്ന കിഴക്കൻ വെള്ളം വെള്ളപ്പൊക്കത്തിന് കാരണമാകാതെ കടലിലേക്ക് ഒഴുക്കുന്നതിന് പദ്ധതിയിൽ പ്രാധാന്യം കൊടുക്കും.
ഒരാഴ്ചക്കകം കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിന് പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു. തണ്ണീർമുക്കത്തെയും തോട്ടപ്പള്ളിയിലെയും തടസങ്ങൾ നീക്കും. അനോരോഗ്യകരമായ രാഷ്ട്രീയ ഇടപെടൽ മൂലം സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് വേണ്ട വിധത്തിൽ നടപ്പായില്ലെന്നും മന്ത്രി പറഞ്ഞു.
കുട്ടനാട്ടിലെ കുടിവെള്ള ക്ഷാമം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വെള്ളം എത്തിക്കാൻ പഞ്ചായത്തുകൾക്ക് നിർദ്ദേശം നൽകിയെന്നും മന്ത്രി വ്യക്തമാക്കി. കൈനകരിയിലെ മട വീണ പാടശേഖരങ്ങളില്‍ മന്ത്രി വി.എസ്. സുനിൽകുമാർ സന്ദർശനം നടത്തി സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam