കാണാതായ ജസ്നയ്ക്കായി വനത്തിൽ തിരച്ചിൽ നടത്തി

By Web DeskFirst Published Jun 5, 2018, 8:58 AM IST
Highlights
  • കാണാതായ ജസ്നയ്ക്കായി വനത്തിൽ തിരച്ചിൽ നടത്തി

എരുമേലി: ഏരുമേലിയിൽ നിന്ന് കാണാതായ ജസ്നക്കായി വനത്തിൽ തിരച്ചിൽ നടത്തി. ഏരുമേലി, മുണ്ടക്കയം, കൂട്ടിക്കാനം തുടങ്ങിയ സ്ഥലങ്ങളിലെ വനങ്ങളിലാണ് പരിശോധന. കോട്ടയം ഇടുക്കി പത്തനംതിട്ട എന്നിവിടങ്ങളിൽ നിന്നുള്ള പൊലിസ് വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ തിരച്ചിലില്‍ പങ്കെടുത്തിരുന്നു. ജസ്നയുടെ കോളജിലെ വിദ്യാർത്ഥികളും തിരച്ചില്‍ സംഘത്തിൽ ഉണ്ട്.

മാർച്ച് 22നാണ് ജസ്നയെ കാണാതായത്. ജസ്നക്കായി കേരളത്തിനകത്തും പുറത്തും പൊലീസ് മൂന്ന് സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തിയിരുന്നു. കാഞ്ഞിരപ്പള്ളി സെയിന്‍റ് ഡോമിനിക് കോളജിലെ ബികോം വിദ്യാർത്ഥിനിയായ ജസ്ന മരിയ കാഞ്ഞിരപ്പള്ളിയിലെ പിതൃസഹോദരിയുടെ വീട്ടിലേക്ക് എന്ന് പറഞ്ഞാണ്  വീട്ടില്‍ നിന്ന് പോയത്. ഏരുമേലിയില്‍ എത്തുന്നത് വരെ ജസ്നയെ കണ്ടവരുണ്ട്. പിന്നിട് പെൺകുട്ടിയെ ആരും കണ്ടില്ല. വിട്ടില്‍ മ‍ടങ്ങി എത്താത്തതിനെ തുടർന്ന് വീട്ടുകാര്‍ ഏരുമേലി പോലിസിന് പരാതി നല്‍കുകയായിരുന്നു.
 

click me!