
ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് വേണ്ടി രാജ്യത്ത് ആദ്യമായി പ്രത്യേക പാഠപുസ്‌കതങ്ങള്‍ ഒരുക്കിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. രാജ്യത്തിന് തന്നെ മാതൃകയായ ചുവടുവെപ്പിന് പിന്തുണയുമായി ഭിന്നശേഷിയിലും തളരാതെ ജീവിതത്തെ മുന്നോട്ട് കൊണ്ടുപോയ ഷമീര്‍ എന്ന ചെറുപ്പകാരന്റെ പോസ്റ്റ് വൈറലായിരിക്കുകയാണ്.
ഷമീറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
പലരും സഹതാപത്തോടെയും ചിലരെല്ലാം പരിഹാസത്തോടെയും എന്നോട് ചോദിക്കാറുണ്ട് നീയെങ്ങനെയാ ഇത്രേം വെളുത്തതെന്ന് നീ ജനിച്ചത് വിദേശത്താണോ എന്നൊക്കെ, ഇന്നാളൊരു വിരുതന്‍ ഇന്‍ബോക്‌സില് വന്ന് ചോദിച്ചത് നീ ഫെയ്ക്കല്ലേ എന്നായിരുന്നു ഫോട്ടോ കണ്ടപ്പോള്‍ അങ്ങനെ തോന്നിയത്രെ ചോദിക്കുന്നവരെ തെറ്റുപറയാനാവില്ല .
ചെറുപ്പത്തിലൊന്നും ഈ ചോദ്യങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കുമുള്ള ഉത്തരം എന്റെ കയ്യിലില്ലായിരുന്നു മൗനം കൊണ്ടോ അവരില്‍ നിന്ന് അകന്നുമാറിയോ അതിനെ നേരിടും. ഇന്നിതാ പിണറായി സര്‍ക്കാര്‍ ഇതുപോലെയുളള മുന്നൂറോളം സ്‌കൂളുകളിലെ കുട്ടികള്‍ക്ക് പുതിയ പാഠ്യപദ്ധതി അവതരിപ്പിക്കുകയാണ് ഈ ലോകത്തെ അവരുടെ ഭാഷയിലൂടെ അവര്‍ക്ക് പരിചയപ്പെടുത്തുകയാണ്. സഹതാപങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കുമപ്പുറം ഞങ്ങള്‍ക്കുവേണ്ടത് ഇതുപോലെ ഇഛാശക്തിയുള്ള നടപടികളാണ്.
ചെറുപ്പത്തില്‍ ഒന്നുരണ്ടു തവണ പരിഹാസം സഹിക്കാനാവാതെ കരഞ്ഞിട്ടുണ്ട് മുതിര്‍ന്നപ്പോള്‍ പിന്നെ, അതൊന്നും ശ്രദ്ധിക്കാതെയായി പൊതുവിദ്യാലങ്ങളിലെ പഠനവും മാതാപിതാക്കളുടേയും അധ്യാപകരുടേയും കൂട്ടുകാരുടേയും സഖാക്കളുടേയുമൊക്കെ നിറഞ്ഞ പിന്തുണയുമാണ് ഇന്നീനിലയില്‍ എന്നെ എത്തിച്ചതെന്ന് പറയുന്നതില്‍ അഭിമാനമേയുള്ളു.
ശരീരത്തിനു നിറം നല്‍കുന്ന മെലാനിന്‍ എന്ന ഹോര്‍മ്മോണിന്റെ അഭാവമാണ് ശരീരം വെളുത്തിരിക്കുന്നതിനും കാഴ്ചക്കുള്ള ചെറിയ പ്രശ്‌നത്തിനും കാരണമെന്ന് മനസിലാക്കുന്നത് ഭിന്നശേഷിക്കാര്‍ക്കായുള്ള ക്യാംപില്‍ നിന്നാണ് അങ്ങനെയുള്ള ഒരുപാട് ക്യാംപുകളില്‍ പങ്കെടുത്തിട്ടുണ്ട് അവിടെ നിന്നാണ് സമൂഹത്തിന്റെ മറ്റൊരു വശം കാണുന്നത്.
ശാരീരികമായും മാനസികമായും വിവിധ തരത്തിലുള്ള വെല്ലുവിളികള്‍ നേരിടുന്നവരെ കാണുമ്പോള്‍ എന്റേതൊക്കെ എത്ര നിസാരമാണെന്ന് പലവട്ടം തോന്നിയിട്ടുണ്ട്. അവരിലധികം പേരും ഭിന്നശേഷിക്കാരായവര്‍ക്കുള്ള പ്രത്യേക സ്‌കൂളുകളില്‍ നിന്നുള്ളവരായിരുന്നു. നമ്മള്‍ പഠിക്കുന്നതുപോലെ അവരെങ്ങനെയാണ് വായിക്കൂകയും എഴുതുകയുമൊക്കെ ചെയ്യുന്നതെന്ന് ഇന്നുവരെ എന്റെയുള്ളില്‍ ഉത്തരമില്ലാത്തൊരു ചോദ്യമായിരുന്നു. ഇന്നിമുതല്‍ അഥുണ്ടാവില്ല. അവരും എല്ലാവരെയും പോലെ എഴുതും വായിക്കും. അതെ തൊണ്ടി പൊട്ടിവിളിച്ച മുദ്രാവാക്യങ്ങള്‍ വെറുതെയായില്ല എന്ന് പറഞ്ഞാണ് ഷമീറിന്റെ പോസ്റ്റ് അവസാനിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam