
തിരുവനന്തപുരം: ജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് പൊലീസുകാര്‍ക്ക് നിര്‍ദേശം. ംസ്ഥാനത്തെ വിവിധയിടങ്ങളില്‍ നടന്ന പരിശീലന ക്ലാസ്സുകളിലാണ് മേലുദ്യോഗസ്ഥര്‍ ഈ നിര്‍ദേശം നല്‍കിയത്.
പൂര്‍ണമായും നിയമം പാലിച്ചാവണം വാഹനപരിശോധന നടത്തേണ്ടത്. യാത്രക്കാര്‍ പ്രകോപിപിച്ചാലും മാന്യത കൈവിടരുതെന്നും പകരം യാത്രക്കാരുടെ പെരുമാറ്റം ക്യാമറയില്‍ പകര്‍ത്തനാണ് ശ്രമിക്കേണ്ടതെന്നും പോലീസുദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്.
പോലീസിനുള്ള മോശം പ്രതിച്ഛായ മാറ്റാന്‍ ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ വേണമെന്നും ഉന്നത ഉദ്യോഗസ്ഥര്‍ പോലീസുകാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പോയ ദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പോലീസുകാര്‍ ജനങ്ങളോട് മോശമായി പെരുമാറിയ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ശിക്ഷാനടപടികളുടെ ഭാഗമായി ഇവരില്‍ പലരേയും സസ്‌പെന്‍ഡ് ചെയ്യുകയും, സ്ഥലം മാറ്റുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ജനങ്ങളോട് ഇടപഴകുന്നത് സംബന്ധിച്ച് പോലീസിന് പ്രത്യേക പരിശീലനം നല്‍കാന്‍ ഡിജിപി നിര്‍ദേശിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam