07:17 AM (IST) Oct 29

Malayalam News Live: ചേരാനല്ലൂർ വാഹനാപകടം - പരസ്പരം രക്ഷപ്പെടുത്തുന്ന വിധം മൊഴി നൽകി ജഡ്ജിയും മകനും; മകന് ഡ്രൈവിങ് വശമുണ്ടെന്ന കാര്യം അറിഞ്ഞിരുന്നില്ലെന്ന് ജ‍ഡ്ജി, ഡ്രൈവിങ് പഠിച്ചത് യു ട്യൂബ് നോക്കിയെന്ന് 17കാരൻ

ചേരാനല്ലൂർ വാഹനാപകട കേസിൽ പരസ്പരം രക്ഷപ്പെടുത്തുന്ന വിധം മൊഴി നൽകി ജഡ്ജിയും മകനും. മകന് ഡ്രൈവിങ് വശമുണ്ടെന്ന കാര്യം അറിഞ്ഞിരുന്നില്ലെന്നാണ് ജഡ്ജി മൊഴി നൽകിയത്. യു ട്യൂബ് നോക്കിയാണ് ഡ്രൈവിങ് പഠിച്ചതെന്നും കാർ കൊണ്ടുപോയത് അച്ഛനും അമ്മയും അറിയാതെയെന്നുമാണ് 17കാരൻ്റെ മൊഴി.

Read Full Story
07:00 AM (IST) Oct 29

Malayalam News Live: കൊഴിഞ്ഞാമ്പാറ കൊലപാതകം - ഒരാൾക്കു കൂടി പങ്കെന്ന് സൂചന; കൂടുതൽ തെളിവുകൾ ആവശ്യമെന്ന് പൊലീസ്

കൊഴിഞ്ഞാമ്പാറയിൽ രണ്ടു കുഞ്ഞുങ്ങളെ അമ്മ വെള്ളത്തൊട്ടിയിൽ മുക്കിക്കൊന്ന കേസിൽ കൊലപാതകത്തിൽ ഒരാൾക്കു കൂടി പങ്കെന്ന് സൂചന. അമ്മയുമായി തെളിവെടുപ്പിനിടെയാണ് സൂചന ലഭിച്ചത്. സംഭവത്തിൽ കൂടുതൽ തെളിവുകൾ ആവശ്യമെന്ന് പൊലീസ് പറഞ്ഞു.

Read Full Story
06:50 AM (IST) Oct 29

Malayalam News Live: ബ്രസീലിന്റെ യഥാർത്ഥ നേതാവ് താനെന്ന് ഫ്ലാവി ബോൾസനാരോ; ലുല ദി സിൽവയും സുപ്രീം കോടതിയും ചേർന്ന് ജനവിധി അട്ടിമറിച്ചെന്നും ആരോപണം

ബ്രസീലിന്റെ യഥാർത്ഥ നേതാവ് താനെന്ന് ഫ്ലാവി ബോൾസനാരോ. യുഎസിലെത്തിയതിന് പിന്നാലെയാണ് ബോൾസനാരോയുടെ പ്രഖ്യാപനം. ലുല ദി സിൽവയും സുപ്രീം കോടതിയും ചേർന്ന് ജനവിധി അട്ടിമറിച്ചെന്നും ആരോപണം.

Read Full Story
06:39 AM (IST) Oct 29

Malayalam News Live: നിയമസഭ സമ്മേളനം ഇന്ന് അനിശ്ചിത കാലത്തേക്ക് പിരിയും; മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പള വർധനയ്ക്കുള്ള ബിൽ അവതരിപ്പിച്ചേക്കും

നിയമസഭ സമ്മേളനം ഇന്ന് അനിശ്ചിത കാലത്തേക്ക് പിരിയും. ധനവിനിയോഗ ബില്ലുകൾ പാസാക്കുകയാണ് ഇന്നത്തെ പ്രധാന അജണ്ട.

Read Full Story
06:30 AM (IST) Oct 29

Malayalam News Live: പി എസ് സി പരീക്ഷ ക്രമക്കേട് - അഡീഷണൽ സെക്രട്ടറി ആർ ഹരിക്കായി അന്വേഷണം ഊർജ്ജിതം; സംസ്ഥാനം വിടാനുള്ള സാധ്യത തള്ളാതെ അന്വേഷണ സംഘം

പി എസ് സി പരീക്ഷ ക്രമക്കേടിൽ പ്രതിയായ അഡീഷനൽ സെക്രട്ടറി ആർ ഹരിക്കായി അന്വേഷണം ഊ‌ർജ്ജിതമാക്കി ക്രൈംബ്രാഞ്ച് സംഘം. ഒളിവിലുളള ഇയാൾ സംസ്ഥാനം വിടാനുള്ള സാധ്യത അന്വേഷണം സംഘം തള്ളുന്നില്ല.

Read Full Story