ബിജെപി അധ്യക്ഷനെ ചൊല്ലി നേതൃത്വത്തില്‍ ഭിന്നത

Web Desk |  
Published : Jun 12, 2018, 05:19 PM ISTUpdated : Oct 02, 2018, 06:36 AM IST
ബിജെപി അധ്യക്ഷനെ ചൊല്ലി നേതൃത്വത്തില്‍ ഭിന്നത

Synopsis

  അടി തീരാതെ ബിജെപി പ്രസിഡണ്ടിനെ ചൊല്ലി തർക്കം യോഗം ബഹിഷ്ക്കരിച്ച് നേതാക്കൾ  

പാലക്കാട്: ബിജെപി സംസ്ഥാന പ്രസിഡണ്ടിനെ തീരുമാനിക്കുന്നതിന് മുന്നോടിയായി ദേശീയ പ്രതിനിധി വിളിച്ച യോഗത്തിൽ നിന്നും മൂന്ന് സംസ്ഥാന ജനറൽ സെക്രട്ടറിമാർ വിട്ടുനിന്നു. പാലക്കാട് നടന്ന യോഗത്തിനെത്തിയത് കെ. സുരേന്ദ്രൻ മാത്രം. എം.ടി.രമേശ്, ശോഭാസുരേന്ദ്രൻ, എ.എൻ.രാധാകൃഷ്ണൻ എന്നിവർ യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നു.

പ്രസിഡണ്ടിനെ ചൊല്ലിയുള്ള ഗ്രൂപ്പ് പോര് മുറുകുന്നതിനിടെയാണ് ദേശീയ സഹ സംഘടനാ സെക്രട്ടറി ബിഎൽ സന്തോഷ് ചർച്ചക്കായി എത്തിയത്. പാർട്ടിയുടെ നാല് സംസ്ഥാന ജനറൽ സെക്രട്ടറിമാരുടേയെും യോഗമാണ് വിളിച്ചത്. എന്നാൽ സുരേന്ദ്രനൊഴികെ എഎൻ രാധാകൃഷ്ണൻ, എംടി രമേശ്, ശോഭാ സുരേന്ദ്രൻ എന്നിവർ വിട്ടുനിന്നു. വി.മുരളീധരനുമായി അടുപ്പം പുലർത്തുന്ന ബിഎൽ സന്തോഷ് സുരേന്ദ്രന് അനുകൂല തീരുമാനങ്ങളെടുക്കുമെന്ന ആശങ്കയാണ് മൂന്ന് പേർക്കുമെന്നാണ് വിവരം.

എഎൻ രാധാകൃഷ്ണനും എംടി രമേശും കൃഷ്ണദാസ് പക്ഷക്കാരാണ്. രണ്ട് ഗ്രൂപ്പിലുമില്ലെങ്കിലും സുരേന്ദ്രൻ പ്രസിഡണ്ടാകുന്നതിനോട് ശോഭാ സുരേന്ദ്രനും യോജിപ്പില്ല. കേന്ദ്ര പ്രതിനിധി വിളിച്ച യോഗത്തിൽ നിന്നും നേതാക്കൾ വിട്ടുനിന്നത് അച്ചടക്കലംഘനമാണെന്നാണ് മുരളീധരപക്ഷത്തിൻറെ നിലപാട്. ആർഎസ്എസ് നിർദ്ദേശപ്രകാരമാണ് മൂന്ന് നേതാക്കളും വിട്ടുനിന്നതെന്ന വിവരവുമുണ്ട്. ബിഎൽ സന്തോഷ് ആർഎസ്എസ് പ്രതിനിധികളുമായും ചർച്ചനനടത്തിയിരുന്നു. ആരുടെയും പേര് ആർഎസ്എസ് മുന്നോട്ട് വെച്ചില്ലെന്നാണ് സൂചന.

കൊച്ചിയിൽ എച്ച് രാജ നടത്തിയ ബിജെപി നേതാക്കളുമായി കഴിഞ്ഞ ദിവസം നടത്തി. കൂടിക്കാഴ്ചയിലും സമവായം കണ്ടെത്തിയില്ല മുരളീധരപക്ഷം സുരേന്ദ്രന്റേയും കൃഷ്ണദാസ് വിഭാഗം എഎൻ രാധാകൃഷ്ണൻറെയും എംടിരമേശിന്റയും പേരുകളാണ് മുന്നോട്ട് വക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കാത്തിരിപ്പിന് അവസാനം, 35 നും 60 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് അപേക്ഷ നൽകാം, കേരള സർക്കാരിന്റെ പദ്ധതി, മാസം 1000 വീതം, അപേക്ഷ സ്വീകരിക്കുന്നു
സ്വതന്ത്ര വ്യാപാര കരാറിന് രൂപം നല്‍കി ഇന്ത്യയും ന്യൂസിലാൻഡും; ടെക്സ്റ്റൈൽസ്-തുകൽ മേഖലകൾക്ക് നേട്ടം, കൂടുതൽ തൊഴിൽ വിസകൾ നല്‍കാമെന്ന് ന്യൂസിലാൻഡ്