കശ്മീരില്‍ വീണ്ടും ഭീകരാക്രമണം; പൊലീസുകാരനുള്‍പ്പെടെ രണ്ട് പേര്‍ക്ക് പരിക്ക്

By Web DeskFirst Published May 18, 2017, 1:48 PM IST
Highlights

ജമ്മുകശ്മീരിൽ വീണ്ടും ഭീകരാക്രമണം ശ്രീനഗറിലെ സഫകാടൽ മേഖലയിലെ പൊലീസ് സ്റ്റേഷന് ഭീകരര്‍ ഗ്രനേഡ് എറിഞ്ഞു. ഒരു പൊലീസുകാരനും ഒരു നാട്ടുകാരനും പരിക്കേറ്റു. മേഖല സൈന്യം വളഞ്ഞിരിക്കുകയാണ്. കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‍ലിയും സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കും അടക്കമുള്ളവര്‍ പങ്കെടുത്ത ജി.എസ്.ടി കൗൺസിൽ യോഗം നടന്ന ഷെര്‍-ഇ കശ്മീര്‍ കോൺഫറൻസ് സെന്ററിന് 10 കിലോമീറ്റര്‍ അകലെയാണ് ഭീകരാക്രമണമുണ്ടായത്. പൊലീസ് സ്റ്റേഷന്‍ കോമ്പൗണ്ടിലേക്ക് ഭീകരര്‍ എറിഞ്ഞ ഗ്രനേഡ് സ്റ്റേഷന് മുന്നില്‍ വെച്ച് പൊട്ടുകയായിരുന്നു.  സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍ സാമിര്‍ അഹ്മദിനാണ് പരിക്കേറ്റത്. അദ്ദേഹത്തെ ഉടനെ പൊലീസ് കണ്‍ട്രോള്‍ റൂം ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ നില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.
 

click me!