ഒളിംപിക്സ് വിലക്ക് മാറ്റുവാന്‍ കുവൈത്ത് ശ്രമം

Published : Oct 24, 2016, 06:34 PM ISTUpdated : Oct 04, 2018, 07:18 PM IST
ഒളിംപിക്സ് വിലക്ക് മാറ്റുവാന്‍ കുവൈത്ത് ശ്രമം

Synopsis

അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിരുദ്ധമല്ല രാജ്യത്തെ കായിക നിയമങ്ങളെന്ന് കുവൈറ്റ് ഒളിംപിക് കമ്മിറ്റി ചെയര്‍മാര്‍ ഷേഖ് ഫഹദ് ജാബെര്‍ അല്‍ അലി അല്‍ സാബാ പറഞ്ഞു. രാജ്യത്തെ സ്‌പോര്‍ട്‌സ് യൂണിയനുകളും ക്ലബുകളും അവരുടെ കാര്യങ്ങള്‍ സ്വതന്ത്രമായാണ് കൈകാര്യം ചെയ്യുന്നതെന്ന് അറബ് സ്‌പോര്‍ട്‌സ് യൂണിയന്‍ അധ്യക്ഷന്‍മാരുടെ വാര്‍ഷിക സമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി. 

കുവൈറ്റ് പതാകയുടെ കീഴില്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് കുവൈറ്റ് താരങ്ങള്‍ക്കും സംഘങ്ങള്‍ക്കും ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കിനെതിരേ കുവൈറ്റ് ഒളിംപിക് കമ്മിറ്റി പ്രതികരിക്കുന്നില്ല. എന്നാല്‍, നിലനില്‍ക്കുന്ന അന്താരാഷ്ട്ര വിലക്ക് ഒഴിവാക്കാന്‍ പിന്തുണ നല്‍കണമെന്ന് സമ്മേളനത്തില്‍ പങ്കെടുക്കുന്ന എല്ലാ അറബ് സ്‌പോര്‍ട്‌സ് പ്രതിനിധികളോടും കമ്മിറ്റി അധ്യക്ഷന്‍ അഭ്യര്‍ഥിച്ചു. 

അറബ് ടൂര്‍ണമെന്റുകളില്‍ കുവൈറ്റ് കായികതാരങ്ങള്‍ക്ക് പങ്കെടുക്കാന്‍ അവസരമൊരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിലക്കിനെ തുടര്‍ന്ന്, കുവൈത്ത് റിയോ ഒളിംപികിസില്‍ സ്വത്യന്ത പതായയേന്തിയാണ് മല്‍സരിച്ചത്. മല്‍സരത്തില്‍ ഒരു സ്വര്‍ണ്ണവും വെങ്കലവും കരസ്ഥമാക്കുകയും ചെയ്തിരുന്നു. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നാലംഗങ്ങളുള്ള ആർഎംപി വിട്ടുനിന്നു, ബിജെപിയും യുഡിഎഫും മത്സരിച്ചു; കുന്നംകുളത്ത് മൂന്നാം തവണയും ഭരണം പിടിച്ച് എൽഡിഎഫ്
പോക്സോ കേസില്‍ പ്രതിയായ 23 കാരനും മുത്തശ്ശിയും ഉൾപ്പെടെ മൂന്ന് പേർ തൂങ്ങി മരിച്ച നിലയിൽ, സംഭവം കൂത്തുപറമ്പിൽ