
ദുബായ്: ദുബായില്‍ വച്ച് മരണപ്പെട്ട നടി ശ്രീദേവിയുടേത് ഹൃദയാഘാതം മൂലമുള്ള മരണമല്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. നടി ബാത്ത് ടബില്‍ മുങ്ങിമരിച്ചതാണെന്നാണ് ഫോറന്‍സിക് വിദഗ്ദ്ധരുടെ നിഗമനം.
നടിയുടേത് ഹൃദയാഘാതം മൂലമുള്ള മരണമാണെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വിശദമായ പരിശോധനയിലാണ് മുങ്ങിമരണമാണെന്ന് കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ട്, ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ ലഭിച്ചതോടെ ശ്രീദേവിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നീക്കങ്ങള്‍ ദ്രുതഗതിയില്‍ നീങ്ങുകയാണ്.
ശ്രീദേവിയുടേത് മുങ്ങിമരണമാണെങ്കിലും അതില്‍ ദുരൂഹതയില്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ബാത്ത് ടബിലേക്ക് കുഴഞ്ഞു വീഴുകയും അതില്‍ കിടന്നു മരിക്കുകയുമായിരുന്നു എന്ന നിഗമനത്തിലാണ് ഫോറന്‍സിക് വിദഗ്ദ്ധരെത്തി നില്‍ക്കുന്നത്.
ഫോറന്‍സിക് പരിശോധനഫലം ലഭിച്ചതോടെ ദുബായ് പോലീസ് ശ്രീദേവിയുടെ മരണസര്‍ട്ടിഫിക്കറ്റ് കൈമാറിയിട്ടുണ്ട്. ഇനി ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് നടിയുടെ വിസയും പാസ്‌പോര്‍ട്ടും റദ്ദ് ചെയ്യും. ദുബായ് പബ്ലിക് പ്രോസിക്യൂട്ടര്‍ മൃതദേഹം വിട്ടുകൊടുക്കാനുള്ള അനുമതി കൂടി നല്‍കിയാല്‍ മൃതദേഹം ഇന്ത്യയിലെത്തിക്കാം. നാട്ടിലേക്ക് കൊണ്ടു വരുന്നതിന് മുന്നോടിയായി മൃതദേഹം എബാം ചെയ്യേണ്ടതുണ്ട്. ഇതിന് ഒന്നര മണിക്കൂറോളം സമയം വേണ്ടി വരും. ശ്രീദേവിയുടെ മൃതദേഹം മുംബൈയിലെത്തിക്കാനായി അനില്‍ അംബാനിയുടെ 13 സീറ്റുള്ള സ്വകാര്യവിമാനം ദുബായിലുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam