കോൺഗ്രസിന്‍റെ നിലപാട് അറവ് ശാലയിൽ നിന്നും ഉയരുന്ന അഹിംസാവാദം പോലെ: ശ്രീധരൻ പിള്ള

Published : Feb 11, 2019, 11:41 AM ISTUpdated : Feb 11, 2019, 11:47 AM IST
കോൺഗ്രസിന്‍റെ നിലപാട് അറവ് ശാലയിൽ നിന്നും ഉയരുന്ന അഹിംസാവാദം പോലെ: ശ്രീധരൻ പിള്ള

Synopsis

അക്രമങ്ങൾ ഉണ്ടാക്കുന്ന കാര്യത്തിൽ  സിപിഎമ്മും കോൺഗ്രസും തമ്മിൽ വ്യത്യാസമില്ലെന്നും മുല്ലപ്പള്ളിയുടെ പ്രസംഗം വേശ്യയുടെ ചാരിത്ര്യപ്രസംഗം പോലെയാണെന്നും പി എസ് ശ്രീധരൻ പിള്ള

കാസർഗോഡ്: കോൺഗ്രസ് അക്രമത്തിനെതിരെ സംസാരിക്കുന്നതിനെ അറവ് ശാലയിൽ നിന്നും ഉയരുന്ന അഹിംസ വാദമായി കാണാനേ കഴിയുകയുള്ളുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. ബിജെപിയുടെ ഡിജിറ്റൽ പ്രചാരണ വാഹനത്തിന്‍റെ സംസ്ഥാനതല പര്യാടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശ്രീധരൻ പിള്ള.

അക്രമങ്ങൾ ഉണ്ടാക്കുന്ന കാര്യത്തിൽ  സിപിഎമ്മും കോൺഗ്രസും തമ്മിൽ  വ്യത്യാസമില്ലെന്നും മുല്ലപ്പള്ളിയുടെ പ്രസംഗം വേശ്യയുടെ ചാരിത്ര്യപ്രസംഗം പോലെയാണെന്നും പി എസ് ശ്രീധരൻ പിള്ള പറഞ്ഞു.യു ഡി എഫും എൽ ഡി എഫും ബി ജെ പി യെ സംബന്ധിച്ച് വർജ്ജ്യ വസ്തുക്കളാണെന്നും ഭയപ്പാട് കൊണ്ട് നുണപ്രചാരണത്തിലാണ് രണ്ട് മുന്നണികളെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു.

എസ് രാജേന്ദ്രനെ പോലുള്ളവർക്ക് പ്രോത്സാഹനം നൽകുന്ന നിലപാടാണ് സർക്കാറിനുള്ളതെന്നും പി പി മുകുന്ദൻ മത്സരിക്കുന്ന കാര്യം അദ്ദേഹത്തോട് ചോദിക്കണമെന്നും താൻ പ്രതികരിക്കാൻ ഇല്ലെന്നും  ശ്രീധരൻ പിള്ള  കാസർഗോഡ് പറഞ്ഞു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

`വിധിയിൽ അത്ഭുതമില്ല, കോടതിയിൽ വിശ്വാസം നേരത്തെ നഷ്ടപ്പെട്ടു', കോടതി വിധിക്കെതിരെ അതിജീവിത
വോട്ട് ചോരി: സത്യത്തിനൊപ്പം ബിജെപിക്കെതിരെ പോരാടുമെന്ന് രാഹുൽ ഗാന്ധി; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പരിഹാസം