ശ്രീജിത്തിന്‍റെ സമരം ഫലം കണ്ടു; ശ്രീജീവിന്‍റെ മരണം സിബിഐ അന്വേഷിക്കും

Published : Jun 13, 2017, 10:48 PM ISTUpdated : Oct 05, 2018, 03:55 AM IST
ശ്രീജിത്തിന്‍റെ സമരം ഫലം കണ്ടു; ശ്രീജീവിന്‍റെ മരണം സിബിഐ അന്വേഷിക്കും

Synopsis

തിരുവനന്തപുരം: പൊലീസ് കസ്റ്റഡിയിൽ യുവാവ് മരിച്ച സംഭവത്തിൽ സിബിഐ അന്വേഷണത്തിന് സർക്കാർ ഉത്തരവ്. പാറാശാല പൊലീസ് കസ്റ്റഡിയിലെടുത്ത നെയ്യാറ്റികര സ്വദേശി ശ്രീജീവിന്‍റെ മരണമാണ് സർക്കാർ സിബിഐക്ക് വിട്ടത്. ശ്രീജീവിന്‍റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കമെന്നാവശ്യപ്പെട്ട് ഒരു വർഷത്തിലധികമായി സഹോദരൻ സെക്രട്ടറിയേറ്റിനു മുന്നിൽ സമരം നടത്തുകയായിരുന്നു.

സഹോദരന്റെ കൊലപാതകികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ശ്രീജിത്ത് 500 ദിവസത്തിലധികമായി സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ സമരത്തിനാണ് ഫലം കണ്ടത്. ശ്രീജിത്തിൻറെ സഹോദരൻ ശ്രീജീവാണ് പാറാശാല പൊലീസിന്രെ കസ്റ്റഡിയിൽ വച്ച് മരിക്കുന്നത്. 2014 മെയ് 21ന് ഒരു മോഷണക്കേസിൽ പാറാശാല പൊലീസ് കസ്റ്റഡയിലെടുത്ത ശ്രീജീവ് മരിക്കുകയായിരുന്നു. വിഷം ഉള്ളിൽ ചെന്ന് മരിച്ചുവെന്നായിരുന്നു പൊലീസ് ഭാഷ്യം. പോസ്റ്റുമോർട്ടം റിപ്പോർട്ടിലും വിഷം ഉള്ളിലെത്തിയതായി കണ്ടെത്തി. കസ്റ്റഡിലെടുത്ത് സെല്ലിടച്ച പ്രതിയുടെ ഉള്ളിൽ എങ്ങനെ വിഷം എത്തിയെന്ന സംശയം തുടക്കമുതലേ ഉന്നയിച്ചിരുന്നു.

ഇതേ കുറിച്ച് വീട്ടുകാരുടെ ആരോപണം ഇതായിരുന്നു. അയൽവാസിയായ ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു ശ്രീജീവ്. ഇതുതർക്കാനായി ഒരു കള്ളകേസുണ്ടാക്കി ശ്രീവിജിനെ കസ്റ്റഡയിലെടുത്ത് മ‍ർദ്ദിച്ചുകൊന്നുവെന്നായിരുന്ന പരാതി. ഈ ആരോപണം ശരിവച്ച് സംസ്ഥാന പൊലീസ് കംപ്ലെയിന്‍റ് അതോററ്റിയും മനുഷ്യാവകാശ കമ്മീഷനും ശ്രീജീവിന്‍റെ കുടുംബത്തിന് നഷ്ടപരിഹാം നൽകാൻ ഉത്തരവിട്ടു. അന്നത്തെ സിഐ ഗോപകുമാർ, എസ്ഐ ബിജു ഡ്യൂട്ടിലുണ്ടായിരുന്ന മറ്റ് പൊലീസുകാരിൽ എന്നിവരില്‍ നിന്നും 10 ലക്ഷം രൂപ ശ്രീജീവിന്‍റെ കുടുബംത്തിന് കൊടുക്കാൻ സർക്കാർ ഉത്തരവിട്ടു. ഉദ്യോഗസ്ഥർക്കെതിരായ അന്വേഷണം ദക്ഷിണമേഖല എഡിജിപിക്ക് നൽകി. എന്നാൽ അന്വേഷണം സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് സഹോദരൻ സമരം തുടങ്ങുകയും മുഖ്യമന്ത്രിക്ക് നിവദേനം നൽകുകയും ചെയ്‍തു. സഹോദരന്‍റെ കൊലയാളികളെ കണ്ടെത്താനുള്ള ശ്രീജിത്തിന്രെ സമരം വാർത്തകളില്‍ നിറഞ്ഞിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ടിപി കേസ് പ്രതികൾക്ക് സംരക്ഷണം നൽകുമെന്നത് സിപിഎമ്മിന്റെ ഉറപ്പാണ്, പിണറായിയുടെ ആഭ്യന്തരവകുപ്പിൽ നിന്ന് ഇതിൽ കുറവ് പ്രതീക്ഷിക്കുന്നില്ല'; കെകെ രമ
'അയ്യപ്പൻ, ഭാരതാംബ, ശ്രീരാമൻ, അല്ലാഹു'; തിരുവനന്തപുരം കോർപറേഷനിലെ അടക്കം സത്യപ്രതിജ്ഞയിൽ സുപ്രിംകോടതി അഭിഭാഷകന്‍റെ പരാതി