സഹോദരന്റെ കസ്റ്റഡി മരണം, ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ശ്രീജിത്ത്

By Web DeskFirst Published Jan 15, 2018, 11:12 AM IST
Highlights

തിരുവനന്തപുരം: സഹോദരന്റെ മരണത്തിൽ നീതി തേടി സെക്രട്ടറിയേറ്റിന് മുന്നിൽ സമരം തുടരുന്ന ശ്രീജിത്ത് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കും. ചർച്ചയ്ക്ക് തയാറാണെന്ന് സർക്കാര്‍ അറിയിച്ചെങ്കിലും മുഖ്യമന്ത്രിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തണമെന്നാണ് സമര സമിതിയുടെ നിലപാട്. ശ്രീജിത്തിന്റെ അമ്മ ഗവർണ്ണറെ കണ്ട് നിവേദനം നൽകി.

സഹോദരൻ ശ്രീജിവിന്റെ മരണത്തിൽ സിബിഐ അന്വേഷണവും കുറ്റക്കാരായ പൊലീസുകാർക്കെതിരായ നടപടിയും ആവശ്യപ്പെട്ടുള്ള ശ്രീജിത്തിന്റെ സമരം 766 ആം ദിവസത്തിലേക്ക് കടന്നു. സമരത്തിനൊപ്പം നിയമവഴിയിലേക്കും നീങ്ങുകയാണ് ശ്രീജിത്ത്. അഭിഭാഷകനായ കാളീശ്വരം രാജ് മുഖേനെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത് ഹൈക്കോടതിയെ സമീപിക്കും. അതിനിടെയാണ് ചർച്ചക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത്. സിപിഎം നേതാവ് വി.ശിവൻകുട്ടി സമരപ്പന്തലിലെത്തി ഇക്കാര്യം അറിയിച്ചു

ശ്രീജിവിന്റെ മരണത്തിൽ പൊലീസ് കംപ്ളയിന്റ് അതോറിറ്റി കുറ്റക്കാരെന്ന് കണ്ടെത്തിയ പൊലീസുകാർ ഇപ്പോഴും സർവ്വീസിൽ തുടരുന്നതിനെയും ശ്രീജിത്ത് ചോദ്യം ചെയ്യുന്നുണ്ട്. പൊലീസുകാർ കുറ്റക്കാരാണെങ്കിൽ ശിക്ഷിക്കപ്പെടണം നിരപരാധികളാണെങ്കിൽ ക്രൂശിക്കരുതെന്നും പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ വിശദീകരിച്ചു. ശ്രീജിവിന്‍റെ ആത്മഹത്യക്കുറിപ്പ് ഫൊറിന്‍സിക് പരിശോധിച്ചതാണെ്നും സബ് കലക്ടറാണ് മൃതദേഹം ഇന്‍ക്വസ്റ്റ് ചെയ്തതെന്നുമാണ്  അസോസിയേഷൻ  ജനറൽ സെക്രട്ടറിയുടെ പ്രസ്താവന.

click me!