പത്തനംതിട്ടയിൽ സൈക്കിൾ നിയന്ത്രണം വിട്ട് ഗേറ്റിലിടിച്ച് ഏഴാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. കുത്തനെയുള്ള ഇറക്കം ഇറങ്ങി വരവേ സൈക്കിൾ നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്.
പത്തനംതിട്ട: സൈക്കിൾ നിയന്ത്രണം വിട്ട് ഗേറ്റിൽ ഇടിച്ച് ഏഴാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. വാസുദേവ വിലാസത്തിൽ ബിജോയുടെ മകൻ ഭവന്ദ് (14) ആണ് മരിച്ചത്. പത്തനംതിട്ട ഇലന്തൂർ ഇടപ്പരിയാരത്താണ് അപകടമുണ്ടായത്. ഇന്ന് രാവിലെ 11.15 ആയിരുന്നു അപകടം. ഓമല്ലൂർ ആര്യ ഭാരതി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് ഭവന്ദ്. കുത്തനെയുള്ള ഇറക്കം ഇറങ്ങി വരവേ സൈക്കിൾ നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്.
അതിനിടെ പരപ്പനങ്ങാടിയിൽ റെയിൽപ്പാളം മുറിച്ച് കടക്കുന്നതിനിടെ ആറാം ക്ലാസ് വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു. ചെട്ടിപ്പടി കോയംകുളത്ത് താമസിക്കുന്ന അമീൻഷാ ഹാഷിം (11) ആണ് അപകടത്തിൽപെട്ടത്. പുതിയ നാലകത്ത് ഫൈസലിന്‍റെ മകനാണ്. വീട്ടിൽ നിന്ന് ബന്ധു വീട്ടിലേക്ക് പോകാൻ പാളം മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.


