ശ്രീവൽസം റെയ്ഡ്: സുപ്രധാന  രേഖകള്‍ കണ്ടെത്തി

Published : Jun 14, 2017, 09:56 AM ISTUpdated : Oct 05, 2018, 01:08 AM IST
ശ്രീവൽസം റെയ്ഡ്: സുപ്രധാന  രേഖകള്‍ കണ്ടെത്തി

Synopsis

ഹരിപ്പാട്: ശ്രീവൽസം സ്ഥാപനങ്ങളിലെ റെയ്ഡില്‍ സുപ്രധാന  രേഖകള്‍ കണ്ടെത്തി. ഹരിപ്പാട് സ്വദേശിനി രാധാമണിയുടെ വീട്ടിൽ നിന്നാണ് സുപ്രധാനമെന്ന് കരുതുന്ന ഡയറി കിട്ടിയത്. ഡയറിയിൽ പണമിടപാടുകളുടെയും  ഭൂമിയിടപാടുകളുടെ  വിവരങ്ങളാണ് ഉള്‍കൊള്ളുന്നത്. ആദായനികുതി വകുപ്പാണ് ഡയറി പിടിച്ചെടുത്തത്. 

കോടിക്കണക്കിന്  രൂപയുടെ ഇടപാടുകളുടെ കണക്കുകളാണ് ഡയറിയില്‍ ഉള്ളത്. റിയൽ എസ്‌റ്റേറ്റ് ഇടപാടുകളുടെ മുഖ്യ ഇടനിലക്കാരിയാണ് രാധാമണിയെന്ന് അന്വേഷണ സംഘം കണ്ടെത്തി. നാഗാലാൻഡിൽ ചായക്കട നടത്തിപ്പുകാരിയായിരുന്നു രാധാമണി,

1992 ൽ കൊഹിമ യിലെത്തിയ രാധാമണിക്കും വരവിൽ കവിഞ്ഞ്  സ്വത്തുണ്ടെന്നും വെളിവായി. ചില ശ്രീവൽസം സ്ഥാപനങ്ങൾ നിയന്തിച്ചിരുന്നതും രാധാമണിയാണ്. ശ്രീവൽസം ഇടപാടുകളിൽ രാധാമണിയുടെ പങ്കാളിത്തത്തിനും തെളിവ് കിട്ടിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അമിതവില, അളവ് കുറവ്, എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ നൂഡിൽസ്; 98000 രൂപ പിഴ ഈടാക്കി, ശബരിമല സന്നിധാനത്താകെ പരിശോധന
ഗുരുവായൂരിൽ പൂക്കച്ചവടക്കാരന്റെ കൈ തല്ലി ഒടിച്ച സംഭവം, പ്രതി പിടിയിൽ