ഭരണ പ്രതിസന്ധി രൂക്ഷം; ശ്രീലങ്കയിൽ ഇന്ന് പാർലമെന്‍റ് ചേരും

By Web TeamFirst Published Nov 14, 2018, 8:04 AM IST
Highlights

 ശ്രീലങ്കയിൽ ഇന്ന് പാർലമെന്‍റ്  ചേരും. പാർലമെന്‍റ് പിരിച്ചുവിട്ട പ്രസിഡന്‍റിന്‍റെ തീരുമാനം സുപ്രീംകോടതി റദ്ദാക്കിയ സാഹചര്യത്തിലാണ് തീരുമാനം. ഡിസംബർ ഏഴ് വരെയാണ് സുപ്രീംകോടതിയുടെ സ്റ്റേ. 

 

കൊളംബോ: ഭരണ പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽ ഇന്ന് പാർലമെന്‍റ്  ചേരും. പാർലമെന്‍റ് പിരിച്ചുവിട്ട പ്രസിഡന്‍റിന്‍റെ തീരുമാനം സുപ്രീംകോടതി റദ്ദാക്കിയ സാഹചര്യത്തിലാണ് തീരുമാനം. ഡിസംബർ ഏഴ് വരെയാണ് സുപ്രീംകോടതിയുടെ സ്റ്റേ. 

പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയെ പുറത്താക്കി പ്രസിഡന്‍റ്  മൈത്രിപാല സിരിസേന മഹീന്ദ രജപക്സെയെ പ്രധാനമന്ത്രിയാക്കിയതോടെയാണ് പ്രതിസന്ധിക്ക് തുടക്കമായത്. പാർലമെന്‍റില്‍ ഭൂരിപക്ഷം തെളിയിക്കാനാകില്ലെന്ന് വ്യക്തമായതോടെ പാർലമെന്‍റ് പിരിച്ചുവിട്ട് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു. ഈ നടപടിയാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്. ഡിസംബർ ആദ്യ ആഴ്ച കേസിൽ തുടർവാദങ്ങൾ കേൾക്കും.

click me!