എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 97.84 ശതമാനം വിജയം

Web Desk |  
Published : May 03, 2018, 11:07 AM ISTUpdated : Jun 08, 2018, 05:46 PM IST
എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 97.84 ശതമാനം വിജയം

Synopsis

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 97.84 ശതമാനം വിജയം  വിജയ ശതമാനം കൂടുതൽ എറണാകുളം ജില്ലയ്ക്ക്

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. വിജയശതമാനം 97.84 . ഇത്തവണ വിജയശതമാനം കഴിഞ്ഞ വർഷത്തെക്കാൾ രണ്ട് ശതമാനം കൂടുതലാണ്. 34,313 പേർക്ക് എല്ലാ വിഷയത്തിനും എ പ്ലസ് നേടി . 517 സർക്കാർ സ്കൂളുകള്‍ 100% വിജയം കരസ്ഥമാക്കി.

ഏറ്റവും കൂടുതൽ വിജയശതമാനം എറണാകുളം ജില്ലയിൽ . ഏറ്റവും കുറവ് വയനാട് ജില്ല . ഏറ്റവും കൂടുതൽ വിജയശതമാനം നേടിയ വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴ . ഏറ്റവു കൂടുതൽ എ പ്ലസ് മലപ്പുറം ജില്ലയിലാണ് . പ്ലസ് വൻ പ്രവേശനം നടപടികൾ ഈ മാസം 9 ന് തുടങ്ങുമെന്ന് വിദ്യാഭ്യാസമന്ത്രി വിശദമാക്കി. 1565 സ്കൂളുകള്‍ നൂറ് ശതമാനം വിജയം സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷം നൂറ് ശതമാനം വിജയം നേടിയത് 1174 സ്കൂളുകള്‍ ആയിരുന്നു. സേ പരീക്ഷ മെയ് 21 മുതൽ 25വരെ നടത്തി ഫലം ജൂണ്‍ ഒന്നിന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചു

http:/keralapareekshabhavan.in , http:/results.kerala.nic.in , keralaresults.nic.in, www.kerala.gov.inwww.prd.kerala.gov.in, http:/results.itschool.gov.in എന്നീ വെബ്‌സൈറ്റുകളിലൂടെയും തത്സമയം ഫലമറിയാം. പിആര്‍ഡിയുടെ മൊബൈല്‍ ആപ്പിലൂടെയും ഫലം ലഭ്യമാകും.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വടക്കാഞ്ചേരി വോട്ടുകോഴ; 'അവസരവാദ നിലപാട് സ്വീകരിച്ചിട്ടില്ല, ആരെയെങ്കിലും ചാക്കിട്ട് പിടിക്കാൻ എൽഡിഎഫ് ഇല്ല', പ്രതികരിച്ച് എംവി ഗോവിന്ദൻ
ബെല്ലാരിയിൽ കോൺഗ്രസ്-ബിജെപി പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; ഒരാൾ കൊല്ലപ്പെട്ടു, പ്രദേശത്ത് നിരോധനാജ്ഞ