'മധുവിനെ മര്‍ദിക്കുമ്പോള്‍  വനംവനകുപ്പ് ജീവനക്കാർ കാഴ്ചക്കാരായി'

By Web DeskFirst Published Feb 27, 2018, 11:53 AM IST
Highlights
  • 'മധുവിനെ മര്‍ദിക്കുമ്പോള്‍ വനംവനകുപ്പ് ജീവനക്കാർ കാഴ്ചക്കാരായി'

തിരുവനന്തപുരം: മധുവിനെ മർദിക്കുന്പോൾ വനംവനകുപ്പ് ജീവനക്കാർ കാഴ്ചക്കാരായി നോക്കി നിന്നുവെന്ന് കേന്ദ്ര പട്ടിഗവർഗ കമ്മീഷൻ അധ്യക്ഷൻ നന്ദകുമാർ സായ്. വനംവകുപ്പ് ജീവനക്കാരേയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തണം. കോളനികളിൽ അടിസ്ഥാന സൗകര്യവികസനം ഉണ്ടാവണം. ആദിവാസികളുടെ നഷ്ടപ്പെട്ട ഭൂമി തിരികെപ്പിടിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അട്ടപ്പാടിയില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ്  മാനസികാസ്വാസ്ഥ്യമുള്ള ആദിവാസി യുവാവ് മധുവിനെ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ തല്ലിക്കൊന്നത്. കടുകുമണ്ണ ആദിവാസി ഊരുകാരനായ മധുവിനെ അരിയും സാധനങ്ങളും മോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു നാട്ടുകാര്‍ കാട്ടില്‍ നിന്ന് പിടികൂടി മര്‍ദ്ദിക്കുകയും തുടര്‍ന്ന് പൊലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. പൊലീസ് ജീപ്പില്‍ വച്ച് ശര്‍ദ്ദിച്ച മധു കുഴ‍ഞ്ഞുവീണ് മരിക്കുകയായിരുന്നു. കേസില്‍ എല്ലാ പ്രതികളെയും പിടികൂടിയതായി പൊലീസ് അറിയിച്ചിട്ടുണ്ട്.
 

click me!