
ലയന നടപടി സെപ്റ്റംബറില്‍ തുടങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച് ഉന്നതാധികാരസമിതി ജൂലൈയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ലാഭകരമായി പ്രവര്‍ത്തിക്കുന്ന എസ്ബിടിയെ ലയിപ്പിക്കുന്നതിനെതിരെ യോഗത്തില്‍ വിമര്‍ശനമുണ്ടായി. കേരളം ആസ്ഥാനമായ ഏക പൊതുമേഖലാ ബാങ്കിനെ ഇല്ലാതാക്കുന്നത് സംസ്ഥാനത്തിന്റെ വികസനത്തിന് ദോഷകരമാവുമെന്നും അവര്‍ വാദിച്ചു. എന്നാല്‍ ലയനത്തിലൂടെ ബാങ്കിന്റെ കാര്യക്ഷമത വര്‍ധിക്കുമെന്ന് എസ്ബിഐ ചെയര്‍പേഴ്‌സണ്‍ അരുന്ധതി ഭട്ടാചാര്യ പറഞ്ഞു. ശാഖകള്‍ വെട്ടിക്കുറക്കിലെന്നും ജീവനക്കാര്‍ക്ക് ജോലി നഷ്‌ടപ്പെടില്ലെന്നും അവര്‍ അറിയിച്ചു.
യോഗം നടക്കുന്ന എകെജി ഹാളിനുമുന്നിലായിരുന്നു ജീവനക്കാരുടെ പ്രതിഷേധം. വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടിയാണ് മലയാളികളുടെ ജനകീയ ബാങ്കായ എസ്ബിടിയെ ഇല്ലാതാക്കുന്നതെന്നായിരുന്നു ജീവനക്കാരുടെ ആക്ഷേപം. എസ്ബിടി റീജ്യനല്‍ ക്യാന്‍സര്‍ സെന്ററിന് നല്‍കുന്ന വാഹനത്തിന്റെ താക്കോല്‍ദാനം അരുന്ധതി ഭട്ടചാര്യ നര്‍വ്വഹിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam