സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ രാസനാമത്തില്‍ മരുന്നുകളെഴുതണമെന്ന് കര്‍ശന നിര്‍ദ്ദേശം

By Web DeskFirst Published Mar 4, 2018, 6:56 AM IST
Highlights

നിബന്ധന പാലിച്ചില്ലെങ്കില്‍ ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

തിരുവനന്തപുരം: സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ രാസനാമത്തില്‍ മരുന്നുകള്‍ കുറിക്കണമെന്ന് തിരു-കൊച്ചി മെഡിക്കല്‍ കൗണ്‍സിലിന്റെ കര്‍ശന നിര്‍ദ്ദേശം. നിബന്ധന പാലിച്ചില്ലെങ്കില്‍ ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

മരുന്നുകള്‍ കുറിക്കുമ്പോള്‍ കമ്പനികളുടെ പേര് എഴുതുന്നതിന് പകരം രാസനാമങ്ങള്‍ എഴുതണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഡോക്ടര്‍മാരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ നിര്‍ദ്ദേശം നടപ്പിലാക്കുന്നില്‍ വീഴ്ച വരുത്തുന്നുവെന്നാരോപിച്ച് പാലാ സ്വദേശി എന്‍.എസ് അലക്‌സാണ്ടര്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉള്‍പ്പടെയുള്ളവരെ സമീപിച്ചു. നടപടി ഉണ്ടാകാത്തതിനാല്‍ തിരു-കൊച്ചി മെഡിക്കല്‍ കൗണ്‍സിലിന് പരാതി നല്‍കി.

പുതിയ ഉത്തരവ് കൗണ്‍സിലിന്റെ വൈബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഐഎംഎ ഉള്‍പ്പെടെയുള്ള ഡോക്ടര്‍മാരുടെ സംഘടനകള്‍ക്കോ സര്‍ക്കാര്‍ ഡോക്ട‌ര്‍മാര്‍ക്കോ ഇതിന്റെ പകര്‍പ്പ് നല്‍കാതെ കൗണ്‍സില്‍ ഒത്തുകളിക്കുകയാണെന്ന് അലക്‌സാണ്ടര്‍ ആരോപിക്കുന്നു. ഉത്തരവ് ലംഘിച്ചാല്‍ നിയമനടപടികളുമായി പോകാനാണ് അലക്‌സാണ്ടറുടെ തീരുമാനം.

click me!