സംസ്ഥാന ഫലം; വീഡിയോ മത്സരത്തിന് അപേക്ഷ ക്ഷണിച്ചു

By Web DeskFirst Published Apr 14, 2018, 4:07 PM IST
Highlights
  • മികച്ച വീഡിയോകള്‍ക്ക് ഒന്നാം സമ്മാനം 15,000 രൂപയും, രണ്ടാം സമ്മാനം 10,000 രൂപയും, മൂന്നാം സമ്മാനം 5000 രൂപയും ലഭിക്കും.

കോഴിക്കോട്: കൃഷി വകുപ്പിന്റെ ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന 'ചക്ക സംസ്ഥാന ഫലം' വീഡിയോ മത്സരത്തിന് എന്‍ട്രികള്‍ ക്ഷണിച്ചു. ചക്കയുടെയും പ്ലാവിന്റെയും പ്രാധാന്യം വെളിപ്പെടുത്തുന്ന 5 മിനിറ്റും അതില്‍ താഴെയും ദൈര്‍ഘ്യമുളള വീഡിയോ ക്ലിപ്പുകളാണ് സ്വീകരിക്കുക. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പങ്കെടുക്കാം. മൊബൈല്‍ മുതല്‍ വീഡിയോ ക്യാമറ ഉപയോഗിച്ച് വരെ ചിത്രീകരിച്ച ക്ലിപ്പുകള്‍ അയയ്ക്കാം. 

മികച്ച വീഡിയോകള്‍ക്ക് ഒന്നാം സമ്മാനം 15,000 രൂപയും, രണ്ടാം സമ്മാനം 10,000 രൂപയും, മൂന്നാം സമ്മാനം 5000 രൂപയും ലഭിക്കും. 5 പേര്‍ക്ക് 1000 രൂപ വീതം പ്രോത്സാഹന സമ്മാനവും നല്‍കുന്നതാണ്. ഏറ്റവും കൂടുതല്‍ ഫെയ്‌സ്ബുക്ക് ലൈക്ക് കിട്ടിയ എന്‍ട്രിക്ക് 5000 രൂപയുമാണ് സമ്മാനമായി നല്‍കുക. വീഡിയോ ക്ലിപ്പുകള്‍ ഫെയ്‌സ്ബുക്ക് വഴിയോ വാട്ട്‌സാപ്പ് വഴിയോ അയയ്ക്കാം. 

FIB Video Contest എന്ന എഫ്‌ഐബിയുടെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്തശേഷം വിഡിയോ ലിങ്കുകള്‍/വീഡിയോകള്‍ മെസേജായി അയയ്ക്കുക, fibshortfilmcontest@gmail.com എന്ന മെയില്‍ ഐ.ഡിയില്‍ വിഡിയോ അറ്റാച്ചായോ, ലിങ്ക് അറ്റാച്ചായോ, ഗൂഗിള്‍ഡ്രൈവ് വഴിയോ അയയ്ക്കാം. 8129284228 എന്ന വാട്ട്‌സാപ്പ് നമ്പറില്‍ വിഡിയോകള്‍ / ലിങ്ക് അയയ്ക്കാം. വിശദവിവരങ്ങള്‍ക്ക്: fibshortfilmcontest @gmail.com , www.fibkerala.gov.in. ഫോണ്‍ 8129284228.

click me!