
ക്യൂന്‍സ്: ന്യൂയോര്‍ക്കിലെ ക്യൂൻസ് അപ്പാർട്ട്മെന്റിൽ മൂന്ന് വയസുകാരി മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വളര്‍ത്തച്ഛന്‍ അറസ്റ്റില്‍. ഇന്നലെയാണ് മൂന്നു വയസുകാരിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ബെല്ല എഡ്വേര്‍ഡ് എന്ന മൂന്നു വയസുകാരിയാണ് ക്രൂര മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത്. കുട്ടിയുടെ അമ്മ ജോലിയ്ക്ക് പോയി മടങ്ങിയെത്തുമ്പോള്‍ കുഞ്ഞ് അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ആ സമയത്ത് വളര്‍ത്തച്ഛന്‍ മാത്രമായിരുന്ന വീട്ടിലുണ്ടായിരുന്നത്.
അമ്മ ഷമിക ഗോണ്‍സാലെസ് എമര്‍ജന്‍സി സര്‍വ്വീസ് വിളിച്ച് വരുത്തി കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല. വിശദമായ പരിശോധനയില്‍ കുട്ടിയ്ക്ക് ക്രൂരമായ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നിട്ടുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഷമിക ഗോണ്‍സാലെസിന്റെ രണ്ടാമത്തെ ഭര്‍ത്താവ് മാര്‍ക്കാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുള്ളത്.
കുഞ്ഞിനെ മര്‍ദ്ദനമേറ്റത് എങ്ങനെയാണെന്ന ചോദ്യത്തിന് പരസ്പര വിരുദ്ധമായ ഉത്തരമാണ് ഇയാള്‍ നല്‍കിയതാണ് ഇയാളെ സംശയത്തിന്റെ നിഴലിലാക്കിയത്. ഇയാള്‍ക്കെതിരെ കൊലപാതകക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഷമിക ഗോണ്‍സാലെസിന്റെ രണ്ടാമത്തെ കുഞ്ഞ് പൊലീസ് സംരക്ഷണത്തിലാണ് ഇപ്പോള്‍ ഉള്ളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam