ജിഷയുടെ മാതാവിനെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സന്ദര്‍ശിച്ചു

Published : May 04, 2016, 03:53 AM ISTUpdated : Oct 05, 2018, 02:02 AM IST
ജിഷയുടെ മാതാവിനെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സന്ദര്‍ശിച്ചു

Synopsis

കൊച്ചി: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ഥിനി ജിഷയുടെ മാതാവിനെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സന്ദര്‍ശിച്ചു. കേരളം പോലൊരു നാട്ടില്‍ സംഭവിക്കരുതാത്ത, നിര്‍ഭാഗ്യകരമായ സംഭവമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തില്‍ കര്‍ശനമായ നടപടികളെടുക്കുമെന്നും പ്രതികളെ ഉടന്‍ നിയമത്തിനു മുന്നില്‍ കൊണ്ടു വരുമെന്നും പറഞ്ഞ മുഖ്യമന്ത്രി ജിഷയുടെ സഹോദരിക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും അറിയിച്ചു.

അതിനിടെ മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനെതിരെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും നടന്നു. അതിനിടെ സന്ദര്‍ശനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി മടങ്ങിയതിനു പിന്നാലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്തു. 

മുഖ്യമന്ത്രിയോട് ചോദിച്ച ചോദ്യങ്ങള്‍ അതിരു കടന്നുവെന്നും മാധ്യമപ്രവര്‍ത്തകരാണ് കാര്യങ്ങള്‍ ഇത്രയും വഷളാക്കിയതെന്നുമാരോപിച്ചായിരുന്നു കൈയ്യേറ്റം. മുഖ്യമന്ത്രിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന തരത്തിലാണ് മാധ്യമ വാര്‍ത്തകള്‍ വരുന്നതെന്നും കൈയേറ്റക്കാരില്‍ ചിലര്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമലയിൽ ഇന്ന് മകരവിളക്ക് മഹോത്സവം: ഒന്നരലക്ഷത്തോളം ഭക്തര്‍ ദർശനത്തിനെത്തും
ഇന്ത്യയെ 'ഹൈ റിസ്ക്' വിഭാഗത്തിലേക്ക് തരംതാഴ്ത്തി ഓസ്ട്രേലിയ, കാരണം കേരള പൊലീസിന്‍റെ കണ്ടെത്തല്‍!