പണം പിൻവലിക്കൽ പരിധി ഉയര്‍ത്തിയിട്ടും കറൻസി ക്ഷാമം രൂക്ഷം

Published : Jan 01, 2017, 08:56 AM ISTUpdated : Oct 05, 2018, 02:40 AM IST
പണം പിൻവലിക്കൽ പരിധി ഉയര്‍ത്തിയിട്ടും കറൻസി ക്ഷാമം രൂക്ഷം

Synopsis

തിരുവനന്തപുരം: പണം പിൻവലിക്കൽ പരിധി ഉയര്‍ത്തിയെങ്കിലും സംസ്ഥാനത്ത് ഗുരുതരമായ കറൻസി ക്ഷാമം.നാൽപത് ശതമാനം എടിഎമ്മുകളിലും പണമില്ല. ശമ്പളവും പെൻഷൻ ആനുകൂല്യങ്ങളുമെല്ലാം സര്‍ക്കാര്‍ അക്കൗണ്ടിലെത്തിച്ചെങ്കിലും ആവശ്യത്തിന് കറൻസിയില്ലാത്തതിനാൽ പൊതുജനങ്ങൾക്ക് പ്രയോജനപ്പെടുന്നില്ലെന്നാണ് പരാതി.

പെൻഷനും ശമ്പളവും ക്ഷേമ പെൻഷൻ കുടിശകയും കൊടുത്തു തീര്‍ത്തെന്ന്സര്‍ക്കാര്‍. എന്നാൽ ട്രഷറികളിലും ബാങ്കുകളിലും സാമ്പത്തിക പ്രതിസന്ധിയാണ്. പരമാവധി മൂന്ന് ദിവസം കൂടിയെ പിടിച്ച് നിൽക്കാനാകൂ എന്നാണ് പ്രമുഖ ബാങ്കുകൾ പറയുന്നത്. തെക്കൻ ജില്ലകളിലും നഗര പ്രദേശങ്ങളിലും ഏടിഎമ്മുകളിൽ കറൻസി ക്ഷാമം പൊതുവെ കുറവാണ്.പക്ഷെ മലബാറിലും പ്രത്യേകിച്ച് ഉൾപ്രദേശങ്ങളിലും കാശ് കിട്ടാനില്ല.  നാൽപത് ശതമാനത്തോളം ഏടിഎമ്മുകൾ കാലിയാണെന്നാണ് കണക്ക്.

റിസര്‍വ്വ് ബാങ്ക് നോട്ടുകൾ ഇറക്കുന്നതിലെ കാലതാമസത്തിന് പുറമെ ,കൈമാറ്റം ചെയ്യുന്ന പണത്തിന്റെ വേഗം കുറഞ്ഞതും പ്രതിസന്ധിയാണ്. കൊടുക്കുന്ന പണം തിരിച്ച് ബാങ്കിലെത്തുന്നില്ല, നൂറിന്റെയും അൻപതിന്റെയും നോട്ടുകള്‍ കൂടുതൽ എത്തിക്കുമെന്ന് പറയുമ്പോഴും ചില്ലറ ക്ഷാമത്തിനും പരിഹാരമില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

വീടൊഴിയാൻ സമ്മർദം; തൃശ്ശൂരിൽ 64കാരൻ ആത്മഹത്യ ചെയ്തു
'ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യ ദിവസം ഇന്ത്യൻ സൈന്യം പരാജയപ്പെട്ടു'; വിവാദ പ്രസ്താവനയുമായി കോൺ​ഗ്രസ് നേതാവ്, മാപ്പ് പറയില്ലെന്ന് വിശദീകരണം