എറണാകുളത്ത് വീണ്ടും തെരുവ് നായ്ക്കളെ കൊന്നു; നായ്ക്കളെ കൊന്നൊടുക്കുന്നവരെ ഗുണ്ടാനിയമം ചുമത്തണമെന്ന് മൃഗസ്നേഹികള്‍

Published : Sep 19, 2016, 01:33 PM ISTUpdated : Oct 04, 2018, 07:51 PM IST
എറണാകുളത്ത് വീണ്ടും തെരുവ് നായ്ക്കളെ കൊന്നു; നായ്ക്കളെ കൊന്നൊടുക്കുന്നവരെ ഗുണ്ടാനിയമം ചുമത്തണമെന്ന് മൃഗസ്നേഹികള്‍

Synopsis

കൊച്ചി: ഞാറക്കലിനും പിറവത്തിനും  പിന്നാലെ എറണാകുളം ചെങ്ങമനാട്ടിലും  പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ തെരുവ് നായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കി. 24 തെരുവ് നായ്ക്കളെയാണ് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ കൊന്നത്.അതിനിടെ അകാരണമായി നായ്ക്കളെ കൊന്നൊടുക്കുന്നവരെ ഗുണ്ടാനിയമം ചുമത്തി തുറുങ്കിലടയ്ക്കണമെന്നാവശ്യപ്പെട്ട് മൃഗസ്നേഹികളും രംഗത്തെത്തി.

വൈപ്പിൻ മണ്ഡലത്തിലെ ഞാറയ്ക്കൽ, പിറവം മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ തെരുവ് നായ്ക്കളെ കൊന്നൊടുക്കിയതിന്റെ ചുവട് പിടിച്ചാണ് ചെങ്ങമനാടും നായ്ക്കളെ കൊന്നൊടുക്കിയത്. പഞ്ചായത്ത് ഭരണസമിതിക്കായിരുന്നു നേതൃത്വം. ജോസ് മാവേലിയും സംഘവുമാണ് നായ്ക്കളെ കൊന്നൊടുക്കിയത്. 24 നായ്ക്കളെ കൊന്നു .നാട്ടുകാരെ ആക്രമിച്ചു തുടങ്ങിയതോടെയാണ്  തെരുവ് നായ്ക്കൾ കൊന്നൊടുക്കാൻ തീരുമാനിച്ചതെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു.

അതേസമയം നായ്ക്കളെ അകാരണമായി കൊന്നൊടുക്കുന്നതിനെതിരെ മൃഗസ്നേഹികൾ രംഗത്തെത്തി. തെരുവ് നായ്ക്കളെ അകാരണമായി കൊന്നൊടുക്കുന്നവരെ ഗുണ്ടാ നിയമം ചുമത്തി ജയിലിടക്കമെന്ന് പോലീസ് കം പ്ലയിന്റ്സ് അതോറിറ്റി ചെയർമാൻ ജസ്റ്റിസ് കെ നാരായണക്കുറുപ്പ് അഭിപ്രായപ്പെട്ടു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പിണറായിക്കും എം വി ഗോവിന്ദനും എതിരെ രൂക്ഷവിമർശനവുമായി സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗം; പിണറായിയെ പ്രതിപക്ഷ നേതാവാക്കിയ തീരുമാനം റദ്ദാക്കണമെന്ന് നേതാക്കൾ
യുപിയിൽ മഴക്കെടുതി, മരണസംഖ്യ 117 ആയി ഉയർന്നു, 200ലധികം പേർക്ക് പരിക്കേറ്റു, ഏറ്റവും കൂടുതൽ മരണം പ്രയാ​ഗ്‍രാജിൽ