ആറ് വയസുകാരനെ തെരുവുനായ്ക്കൾ ആക്രമിച്ചു

Published : Apr 02, 2017, 03:07 PM ISTUpdated : Oct 05, 2018, 12:58 AM IST
ആറ് വയസുകാരനെ തെരുവുനായ്ക്കൾ ആക്രമിച്ചു

Synopsis

തൃശൂർ: കൊടകരയിൽ ആറ് വയസുകാരനെ തെരുവുനായ്ക്കൾ ആക്രമിച്ചു. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് കുട്ടിയെ രക്ഷിച്ചത്. കൊടകരയിലെ പള്ളിയിൽ നിന്ന് മടങ്ങുകയായിരുന്ന ശക്തി നഗര്‍ താന്നാടന്‍ ബാബുവിന്‍റെ  മകന്‍ ബിറ്റോയാണ് തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയായത്.  മൂന്ന് തെരുവ് നായ്ക്കളാണ് ആക്രമിച്ചത്. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാ‍ർ നായ്ക്കളെ തുരത്തി കുട്ടിയെ രക്ഷിക്കുകയായിരുന്നു. പരിക്കേറ്റ കുട്ടിയെ കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊടകര ജംഗ്ഷന്‍, മേല്‍പ്പാലം പരിസരം, കൊടകര മാര്‍ക്കറ്റ്, ശക്തിനഗര്‍ തുടങ്ങിയ സ്ഥലങ്ങളിലൊക്കെ തെരുവുനായ ശല്യം രൂക്ഷമാണ്. മേഖലയിലെ ആശുപത്രികളിൽ മരുന്ന് ക്ഷാമമുണ്ടെന്നും പരാതിയുണ്ട്. എന്നാൽ അധികൃതർ പ്രശ്ന പരിഹാരത്തിനായി  യാതൊരു  നടപടിയുമെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള കേസിൽ സിബിഐയുടെ നിർണായക നീക്കം, അന്വേഷണം ഏറ്റെടുക്കാൻ തയ്യാറെന്ന് ഹൈക്കോടതിയിൽ
വാളയാർ ആൾക്കൂട്ടക്കൊല: ദുർബല വകുപ്പുകൾ മാത്രം ചേർത്ത് പൊലീസ്, കൂടുതൽ പേരെ കസ്റ്റഡിയിലെടുത്തതായി സൂചന