തെരുവുനായയുടെ ആക്രമണത്തില്‍ രണ്ടരവയസുകാരന് ഗുരുതരപരിക്ക്

Web Desk |  
Published : Dec 13, 2016, 12:20 PM ISTUpdated : Oct 05, 2018, 01:30 AM IST
തെരുവുനായയുടെ ആക്രമണത്തില്‍ രണ്ടരവയസുകാരന് ഗുരുതരപരിക്ക്

Synopsis

തിരൂര്‍: തെരുവുനായയുടെ ആക്രമണത്തില്‍ രണ്ടരവയസ്സുകാരന് ഗുരുതരപരിക്ക്. മലപ്പുറം തിരുരിനടുത്ത് പോലിശ്ശേരിയില്‍
വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന രണ്ടരവയസ്സുകാരനാണ് പരിക്കേറ്റത്. മലപ്പുറം പൊലിശ്ശേരി കണ്ണംകുളത്ത് ഗഫുറിന്റെ മകന്‍ ഫെബിന്‍ഷാക്കാണ് പരിക്ക്. വീട്ടുമുററത്ത് കളിച്ചു കൊണ്ടിരുന്ന ഫെബിനെ തെരുവുനായ ആക്രമിക്കുകയായിരുന്നുമുഖത്തും തലക്കു പിന്‍വശത്തുമാണ് പരിക്ക്. മുഖം നായ കടിച്ചു കീറിയിട്ടുണ്ട്. നായയുടെ കടിയേറ്റ കുട്ടി ഉറക്കെ നിലവിളിക്കുകയായിരുന്നു. നിലവിളി കേട്ടു വീട്ടുകാരും അയല്‍വാസികളും ഓടിയെത്തി. കുട്ടിയെ പ്രാഥമിക ചികില്‍സക്കായി തിരുര്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിക്കുകായിരുന്നു. മുഖത്തെ പരിക്ക് ഗുരുതരമായതിനാല്‍ കുട്ടിയെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ പ്രവേശിച്ചു. തിരുര്‍ പൊലിശ്ശേരി ഭാഗത്ത് തെരുനായകളുടെ ശല്യത്തെ ക്കുറിച്ച് നിരവധി തവണ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

16 ലക്ഷത്തിലേറെ വീട്ടമ്മമാർക്ക് ആശ്വാസമായ പദ്ധതി, അവസാന ബജറ്റിൽ 3720 കോടി; സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതി തകർക്കരുതെന്ന് പിണറായി വിജയൻ
സ്ത്രീകൾക്കുള്ള കെഎസ്ആർടിസി സൗജന്യ യാത്രയിൽ പ്രതികരണവുമായി മുൻ ധനമന്ത്രി; സ്ത്രീസുരക്ഷാ ധനസഹായം ഉടൻ വിതരണം ചെയ്യണമെന്നും കെഎൻ ബാലഗോപാൽ