തിരുവനന്തപുരത്ത് വൃദ്ധയെ തെരുവ് നായക്കൂട്ടം കടിച്ചുകൊന്നു

Web Desk |  
Published : Aug 20, 2016, 01:26 AM ISTUpdated : Oct 05, 2018, 01:14 AM IST
തിരുവനന്തപുരത്ത് വൃദ്ധയെ തെരുവ് നായക്കൂട്ടം കടിച്ചുകൊന്നു

Synopsis

തിരുവനന്തപുരം: തിരുവനന്തപുരം പുല്ലുവിളയില്‍ വൃദ്ധയെ തെരുവ് നായക്കൂട്ടം കടിച്ചുകൊന്നു. ചെമ്പകരാമന്‍ തുറയിലെ ഷിലുവമ്മ എന്ന വീട്ടമ്മയെയാണ് നായ്കൂട്ടം കടിച്ചുകീറി കൊലപ്പെടുത്തിയത്. കൈ കാലുകള്‍ കടിച്ചു തിന്ന നിലയിലാണ് കടപ്പുറത്തു നിന്നും ഷിലുവമ്മയെ മകന്‍ കണ്ടെത്തുന്നത്.

ഇന്നലെ സന്ധ്യയോടെ വീടിന് പുറത്തിറങ്ങി കടപ്പുറത്തേക്ക് പോയ അമ്മയെ കാണാതായതിനെ തുടര്‍ന്നായിരുന്നു സെല്‍വരാജ് അന്വേഷണം തുടങ്ങിയത്. ദൂരെ കടപ്പുറത്ത് നായകൂട്ടം എന്തോ കടിച്ചു വലിക്കുന്നത് കണ്ടതോടെ സെല്‍വരാജ് അടുത്തുപോയി നോക്കിയപ്പോഴാണ് ചോരയില്‍ കുളിച്ച നിലയില്‍ അമ്മയെ കണ്ടത്. അല്‍പം ജീവനുണ്ടായ ഷിലുവമ്മയെ ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചങ്കിലും മരിച്ചിരുന്നു.

അമ്പതോളം വരുന്ന നായകൂട്ടമാണ് വീട്ടമ്മയെ ആക്രമിച്ചത്. നായക്കളുടെ ആക്രമണം ഭയന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് നാട്ടുകാര്‍ പറയുന്നു. പ്രദേശത്തെ ഡെയ്‌സി എന്ന വീട്ടമ്മയെയും തെരുവ് നായക്കള്‍ കൂട്ടമായി എത്തി കടിച്ചുകീറിയിട്ടുണ്ട്. ഗുരുതരമായ പരുക്കുകളോടെ ഡെയ്‌സിയെ മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ജനരോഷം തണുപ്പിക്കാൻ സർക്കാർ; കാണാതായ മത്സ്യത്തൊഴിലാളികളുടെ വീടുകൾ സന്ദർശിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും
'ശുദ്ധമായ പെട്രോൾ അച്ഛന്റെ വീട്ടിൽ നിന്ന് കൊണ്ടുവരുമോ?' ഇ 20 ഇന്ധനത്തിനെതിരായ വിമർശനത്തിൽ ബിജെപി എം പി