ഫാസിസത്തിനെതിരെ തെരുവോര ചിത്രരചന

Published : Feb 20, 2018, 08:49 PM ISTUpdated : Oct 05, 2018, 01:15 AM IST
ഫാസിസത്തിനെതിരെ തെരുവോര ചിത്രരചന

Synopsis

ആലപ്പുഴ: ഫാസിസത്തിനെതിരെ പ്രതിഷേധത്തിന്റെ വരകള്‍ കോറിയിട്ട് തത്സസമയ ചിത്രരചന തെരുവ് വര ശ്രദ്ധേയം. നൂറനാട് അറിവ് കനിവ് സാംസ്‌ക്കാരിക കൂട്ടായ്മയുടെ നേതൃത്വത്തില്‍ പടനിലത്ത് നടത്തിയ തെരുവ് വര എന്ന പരിപാടിയാണ് ഫാസിസത്തിനെതിരെയുള്ള പ്രതിഷേധ പ്രകടനമായത്. വിവേകാനന്ദ സ്പര്‍ശം എന്ന  പരിപാടിയുടെ ഭാഗമായാണ് ഫാസിസം ഇന്ത്യ എന്ന വിഷയത്തില്‍ തെരുവ് വര സംഘടിപ്പിച്ചത്. 

ജനാധിപത്യ ഇന്ത്യയില്‍ ഫാസിസത്തിന്റെ വരവിനെ കാണിക്കുന്ന നേര്‍ച്ചിത്രങ്ങളാണ് വിദ്യാര്‍ത്ഥികളടക്കമുള്ള പതിനഞ്ചോളം ചിത്രകാരന്മാര്‍ വ്യത്യസ്ത നിറക്കൂട്ടുകളില്‍ വരച്ചത്. ഇരുപത് മീറ്ററോളം നീളമുള്ള ക്യാന്‍വാസിലാണ് ചിത്രങ്ങള്‍ വരച്ചത്.  ഫാസിസത്തിന്റെ കൈകള്‍ നമ്മുടെ ജീവിതത്തിലേക്ക് എങ്ങനെ കടന്നു വന്നുകൊണ്ടിരിക്കുന്നതിന്റെ നേര്‍കാഴ്ചയായിരുന്നു എല്ലാ ചിത്രങ്ങളും കാണികളോട് പറഞ്ഞത്. 

വയറ്റില്‍ തലയോട്ടികള്‍ നിറഞ്ഞ പശുവിന്റെ ചിത്രവും, ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെ കൂച്ചുവിലങ്ങിടുന്നതിന്റെ ഓര്‍മ്മപ്പെടുത്തലായി വരച്ച ചിത്രവും ഏറെ ശ്രദ്ധേയമായി. വിവിധ നിറങ്ങളിലുള്ള എമല്‍ഷന്‍ എക്സ്റ്റീരിയര്‍ പെയിന്റുകളാണ് ചിത്രകാരന്മാര്‍ ഉപയോഗിച്ചത്. പരിപാടി മാവേലിക്കര രവിവര്‍മ്മ ഫൈനാര്‍ട്‌സ് കോളേജ് റിട്ട. പ്രിന്‍സിപ്പാള്‍ ഉണ്ണികൃഷ്ണനും തെരുവ് വര ചിത്രകാരന്‍ രാജീവ് കോയിക്കലും ഉദ്ഘാടനം ചെയ്തു. ചിത്രകാരന്മാരായ ആര്‍ പാര്‍ത്ഥസാരഥി വര്‍മ്മ, രാജീവ് നൂറനാട്, അറിവ് കനിവ് പ്രവര്‍ത്തകന്‍ കെ ബാലകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

PREV
BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
click me!

Recommended Stories

'പരിതാപകരം, ദുരന്തമാണ് ഇത്..'; പ്രതിപക്ഷ നേതാവിനോട് വീണ്ടും ചോദ്യങ്ങൾ ആവർത്തിച്ച് മുഖ്യമന്ത്രി, 'ഒരു വിഷയത്തിനും കൃത്യ മറുപടിയില്ല'
മ്യൂട്ടേഷൻ ബാധിച്ച ജീനുകൾ അടങ്ങിയ ബീജം, 197 കുട്ടികൾ ജനിച്ചത് കാൻസർ ബാധിതരായി