
ടെന്‍ഡര്‍ വ്യവസ്ഥകളിലെ അപാകതകള്‍ ചൂണ്ടിക്കാട്ടിയാണ് ഐഒസിയിലെ ട്രക്ക് ഉടമകളുടെയും തൊഴിലാളികളുടെയും ഡീലര്‍മാരുടെയും കോര്‍ഡിനേഷന്‍ കമ്മിറ്റി സമരം പ്രഖ്യാപിച്ചത്.കുറഞ്ഞത് 55 ടാങ്കറുകള്‍ ഉള്ളവര്‍ മാത്രം ടെന്‍ഡറില്‍ പങ്കെടുക്കുക,ലക്ഷങ്ങള്‍ ചിലവഴിച്ച് ഓരോ വാഹനത്തിലും സെന്‍സര്‍ ഘടിപ്പിക്കുക തുടങ്ങിയ വ്യവസ്ഥകളോടാണ് എതിര്‍പ്പ്.ഒപ്പം ടെന്‍ഡര്‍ തുക കഴിഞ്ഞ തവണത്തേക്കാള്‍ കുറവാണെന്നും സമരസമിതി പറയുന്നു.കൊച്ചി ഇരുമ്പനം,കോഴിക്കോട് ഫറൂക്ക് പ്‌ളാന്റിലെ തൊഴിലാളികളാണ് പണിമുടക്കുന്നത്.സമരം മൂന്നാം ദിവസം പിന്നിട്ടതോടെ പമ്പുകളിലെ സ്റ്റോക്കിന് കാര്യമായ കുറവു വന്നിട്ടുണ്ട്
കളക്ടറുടെ സാനിധ്യത്തില്‍ കൊച്ചിയില്‍ നേരത്തെ നടന്ന മൂന്ന് ചര്‍ച്ചകളും,ഫലം കണ്ടിരുന്നില്ല.സമരം തുടങ്ങിയ ശേഷം ഗതാഗതമന്ത്രി വിളിച്ചു ചേര്‍ത്ത ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു.നാളെ തിരുവനന്തപുരത്ത് മന്ത്രിയുടെ സാനിധ്യത്തില്‍ ചര്‍ച്ച നടക്കുന്നുണ്ട്.ഇതും പരാജയപ്പെട്ടാല്‍ ബിപിസിഎല്ലിലേക്കും,എച്ച് പിയിലേക്കും സമരം വ്യാപിപ്പിക്കുമെന്ന് തൊഴിലാളി സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam