ചെങ്ങന്നൂരില്‍ വോട്ടെണ്ണല്‍ ആരംഭിക്കാന്‍ മിനിറ്റുകള്‍ മാത്രം; സ്ട്രോങ് റൂമുകള്‍ തുറക്കുന്നു

Web Desk |  
Published : May 31, 2018, 07:45 AM ISTUpdated : Jun 29, 2018, 04:09 PM IST
ചെങ്ങന്നൂരില്‍ വോട്ടെണ്ണല്‍ ആരംഭിക്കാന്‍ മിനിറ്റുകള്‍ മാത്രം; സ്ട്രോങ് റൂമുകള്‍ തുറക്കുന്നു

Synopsis

അതേസമയം പോസ്റ്റൽ വോട്ടുകളുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.

ചെങ്ങന്നൂർ: കാത്തിരിപ്പിനൊടുവിൽ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് ഫലം അൽപസമയത്തിനകം എത്തും. 7.45 ഓടെ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്ന സ്ട്രോങ് റൂമുകള്‍ തുറക്കാനുള്ള നടപടികള്‍ തുടങ്ങി. തെരഞ്ഞെടുപ്പ് ഉദ്ദ്യോഗസ്ഥരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സ്ഥലത്ത് എത്തിക്കഴിഞ്ഞു. 8 മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. 8.10ന് ആദ്യ ഫലസൂചനകള്‍ ലഭ്യമാകും.

അതേസമയം പോസ്റ്റൽ വോട്ടുകളുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.തപാൽ സമരം കാരണം ആകെ 12 വോട്ടുകൾ മാത്രമേ കൗണ്ടിം​ഗ് സ്റ്റേഷനിൽ എത്തിയിട്ടുള്ളൂ. 799 വോട്ടുകൾ ലഭിക്കേണ്ട സ്ഥാനത്താണിത്. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ ആണ് വോട്ടെണ്ണൽ നടക്കുന്നത്. ചെറിയ ഭൂരിപക്ഷത്തിനാണ് ഏതെങ്കിലും പാർട്ടി വിജയിക്കുന്നതെങ്കില്‍ പിന്നീട് തപാല്‍ വോട്ടുകളുടെ കാര്യം നിയമ പോരാട്ടത്തിലേക്ക് നീങ്ങാനും സാധ്യതകളുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'സർക്കാർ ഉദ്യോ​ഗസ്ഥർ കീറിയ ജീൻസും സ്ലീവ്‍ലെസും ധരിച്ച് ഓഫിസിലെത്തുന്നു'; മാന്യമായി വസ്ത്രം ധരിക്കണമെന്ന് കർണാടക സർക്കാറിന്റെ സർക്കുലർ
പാകിസ്ഥാനിൽ ജയിലിൽ കിടക്കുന്ന ഇമ്രാൻ ഖാന് കനത്ത പ്രഹരം, തോഷഖാന കേസിൽ 17 വർഷം തടവ്, ഭാര്യക്കും ശിക്ഷ