
എറണാകുളം: വടയമ്പാടി ഭജന മഠത്തോട് ചേര്‍ന്ന് വടയമ്പാടി ദലിത് ഭൂ അവകാശ മുന്നണിയുടെ നേതൃത്വത്തില്‍ നടന്ന ജാതിമതില്‍ വിരുദ്ധ സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ പത്രപ്രവര്‍ത്തകരടക്കം പത്ത് പേര്‍ പോലീസ് കസ്റ്റഡിയില്‍. ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ടര്‍ അനന്തു രാജഗോപാല്‍ ആശയും ന്യൂസ് പോര്‍ട്ട് എഡിറ്റര്‍ അഭിലാഷ് പടച്ചേരിയുമടക്കം പത്ത് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇവരെ കൂടുതല്‍ അന്വേഷണത്തിനായി പുത്തന്‍കുരിശ് പോലീസ് സ്‌റ്റേഷനില്‍ കസ്റ്റഡിയില്‍ വച്ചിരിക്കുകയാണ്. ഇവര്‍ക്കെതിരെ മാവോയിസ്റ്റ് കേസുകള്‍ ഉണ്ടെന്നും അതിന്റെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കുകയാണെന്നും പുത്തന്‍കുരിശ് സി.ഐ പറഞ്ഞു. ഇരുവരുടെയും കൈയില്‍ ഐഡന്റിറ്റി കാര്‍ഡുകള്‍ ഉണ്ടായിരുന്നില്ല. ഇവര്‍ മാവോയിസ്റ്റ് സാംസ്‌കാരിക സംഘടനയായ ഞാറ്റുവേല പ്രവര്‍ത്തകരാണെന്നും ഇരുവരും മാധ്യമ പ്രവര്‍ത്തകര്‍ അല്ല മാവോയിസ്റ്റ് അനുഭാവികള്‍ ആണെന്നും ഇവര്‍ക്കെതിരെ മാവോയിസ്റ്റ്, നീറ്റാജലാറ്റിന്‍ ആക്രമണ കേസുകള്‍ ഉണ്ടെന്നും അവ അന്വേഷിച്ച് വരികയാണെന്നും സിഐ പറഞ്ഞു.
വടയമ്പാടി ദലിത് ഭൂ അവകാശമുന്നണിയുടെ സമരപന്തല്‍ ഇന്ന് രാവിലെ 5.30 ന് വന്‍ പോലീസ് സന്നാഹത്തോടെ റവന്യൂ അധികാരികള്‍ പൊളിച്ചു നീക്കി. ഇന്നലെ രാവിലെ മുതല്‍ അനിശ്ചിതകാല നിരാഹാരം കിടന്ന രാമകൃഷ്ണന്‍ പൂതേത്ത്, സമരസമിതി കണ്‍വീനര്‍ എം.പി.അയ്യപ്പന്‍ കുട്ടി, പി.കെ. പ്രകാശ്, വി.കെ. മോഹനന്‍, വി.കെ. രജീഷ്, വി.കെ.പ്രശാന്ത്, വി.ടി പ്രവീണ്‍ തുടങ്ങിയവരെയും അറസ്റ്റ് ചെയ്തു കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കെതിരെ പോലീസിന്റെ ജോലി തടസപ്പെടുത്തി എന്ന കേസ് ചുമത്തുമെന്നും മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുമെന്നും സിഐ ഏഷ്യാനെറ്റ് ഓണ്‍ലൈനോട് പറഞ്ഞു. സമര സ്ഥലത്ത് വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ് പോലീസെന്ന് നാട്ടുകാര്‍ ആരോപിച്ചു.
ഏഴ് പതിറ്റാണ്ടായി വടയമ്പാടിയിലെ നാല് ദലിത് കോളനിയിലെ ജനങ്ങള്‍ സര്‍വ്വസ്വതന്ത്രമായി ഉപയോഗിച്ച് കൊണ്ടിരുന്ന പൊതു മൈതാനം വ്യാജ പട്ടയമുണ്ടാക്കി എന്‍.എസ്.എസ് കരയോഗം അവകാശം സ്ഥാപിക്കുകയും ചുറ്റുമതില്‍ പണിതതിനെതിരെയുമാണ് സമരം നടന്നു വരുന്നത്. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് മാനന്തവാടിയില്‍ പ്രതിഷേധയോഗം നടത്തും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam