ക്രിക്കറ്റ് ബാറ്റുകൊണ്ടുള്ള സഹപാഠിയുടെ അടിയേറ്റ് വിദ്യാർത്ഥിനി ഗുരുതരാവസ്ഥയിൽ

Published : Sep 19, 2017, 11:14 PM ISTUpdated : Oct 05, 2018, 12:37 AM IST
ക്രിക്കറ്റ് ബാറ്റുകൊണ്ടുള്ള സഹപാഠിയുടെ അടിയേറ്റ് വിദ്യാർത്ഥിനി ഗുരുതരാവസ്ഥയിൽ

Synopsis

കൊച്ചി: ക്രിക്കറ്റ് ബാറ്റുകൊണ്ടുള്ള സഹപാഠിയുടെ അടിയേറ്റ മെഡിക്കൽ വിദ്യാർത്ഥിനിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കളമശ്ശേരി മെഡിക്കൽ കോളേജിലാണ് സംഭവം. കളമശ്ശേരി മെഡിക്കൽ കോളേജിലെ അവസാന വർഷ എംബിബിഎസ് വിദ്യാർത്ഥിനിയെയാണ് സഹപാഠി ആക്രമിച്ചത്. ഏറെ നാളായി അവധിയിലായിരുന്ന മാനസ് എന്ന വിദ്യാർത്ഥി കഴിഞ്ഞ ശനിയാഴ്ച മുതലാണ് ക്ലാസിൽ വീണ്ടുമെത്തിയത്.

ക്ലാസിനിടെ പുറത്തുപോയ ഇയാൾ ഹോസ്റ്റലിൽ പോയി ക്രിക്കറ്റ് ബാറ്റ് എടുത്തുകൊണ്ടുവന്ന് പെൺകുട്ടിയുടെ തലയ്ക്കടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.സഹപാഠികൾ ചേർന്ന് മാനസിനെ പിടിച്ചുമാറ്റി. തുടർന്ന് പൊലീസെത്തി കസ്റ്റഡിയിലെടുത്തു. തലയ്ക്ക് പരിക്കേറ്റ വിദ്യാർത്ഥിനിയെ സഹപാഠികളും അധ്യാപകും ചേർന്ന് മെഡിക്കൽ കോളേജാശുപത്രിയിൽ  പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള പെൺകുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. സുഹൃത്തുക്കളായ ഇരുവരും തമ്മിലുണ്ടായ പിണക്കമാണ് സംഭവത്തിന് കാരണമെന്ന് പൊലീസ് പറ‍ഞ്ഞു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മരിച്ചെന്ന് എല്ലാവരും വിശ്വസിച്ചു, എസ്ഐആർ രേഖകൾ ശരിയാക്കാൻ 28 വർഷത്തിന് ശേഷം മടങ്ങിവരവ്; മുസാഫർനഗറിൽ വൈകാരിക നിമിഷങ്ങൾ
മുഖ്യമന്ത്രി സ്ഥാനത്തിൽ മറുപടിയുമായി വിഡി സതീശൻ; 'രാഷ്ട്രീയത്തിൽ ത്യാഗികള്‍ ഇല്ല, തനിക്ക് ത്യാഗിയാകാനും പറ്റും, പെരുന്തച്ചൻ കോംപ്ലക്സ് പാടില്ല'