
ജബൽപുർ: ബിജെപി നേതാവ് പിതാവിനെ അപമാനിച്ചതിൽ മനംനൊന്ത് കോളജ് വിദ്യാർഥിനി ജീവനൊടുക്കാൻ ശ്രമിച്ചു. മധ്യപ്രദേശിലെ ജബൽപുരിൽ ആണ് സംഭവം. സാമ്പത്തികതര്‍ക്കവുമായി ബന്ധപ്പെട്ട് ബിജെപി ന്യൂനപക്ഷ സെൽ തലവൻ മുഹമ്മദ് ഷെഫീഖിനെതിരെ പെണ്‍കുട്ടിയുടെ പിതാവ് എതിര്‍ത്ത് സംസാരിച്ചിരുന്നു. ഇതില്‍ പ്രകോപിതനായ ബിജെപി നേതാവ് പെണ്‍കുട്ടിയുടെ പിതാവിനെ, ഹീര കുനിഞ്ഞുനിൽക്കാൻ നിർബന്ധിച്ചശേഷം പുറത്ത് വെള്ളക്കുപ്പി വച്ചു. പല തവണ ഇത് ആവർത്തിച്ചു. ഈ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് പെണ്‍കുട്ടിയുടെ ആത്മഹത്യാ ശ്രമം.
കഴിഞ്ഞ ദിവസം ഈ വീഡിയോ പെണ്‍കുട്ടി പഠിക്കുന്ന കോളജിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് വിദ്യാര്‍ത്ഥിനിയും കണ്ടു. ഇതോടെ അപമാനിതയായി വൈകിട്ട് വീട്ടിലെത്തിയ പെണ്‍കുട്ടി വിഷം കഴിച്ചു ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തിൽ കുറ്റക്കാരനായ ബിജെപി നേതാവിനെതിരേ കർശന നടപടി വേണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്ത് വന്നിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam