
കർണാടക: തെക്കൻ കർണാടകയിലെ കൊടക് ജില്ലയിൽ സ്കൂളിലെ കുളിമുറിയിൽ പതിനാല് വയസ്സുള്ള വിദ്യാർത്ഥിയെ കൊല്ലപ്പെട്ട നിലിൽ കണ്ടെത്തി. ഗുജറാത്തിലെ വഡോദരയിൽ സ്കൂളിലെ വാഷ്റൂമിൽ ഒൻപതാം ക്ലാസ് വിദ്യർത്ഥിയെ മരിച്ച നിലയിൽ കാണപ്പെട്ടതിന് പിന്നാലെയാണ് ഈ സംഭവം. ബംഗളൂരുവിൽ നിന്ന് 234 കിലോമീറ്റർ ദൂരമുള്ള കുശലനഗരിൽ നിന്നുള്ളവരും വിദ്യാർത്ഥിയുടെ കുടുംബാംഗങ്ങളും സ്കൂളിന് മുന്നിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചിരുന്നു.
സ്കൂൾ അധികൃതർ കുട്ടി മരിച്ചു കിടക്കുന്ന വിവരം പൊലീസ് സ്റ്റേഷനിൽ അറിയിച്ചില്ലെന്നും മൃതദേഹം സർക്കാർ ആശുപത്രിയിലേക്ക് നേരിട്ട് അയയ്ക്കുകയായിരുന്നെന്നും കുടുംബാംഗങ്ങൾ ആരോപിക്കുന്നു. കഴിഞ്ഞ വർഷം ഗുഡ്ഗാവിലെ സ്കൂളിൽ ഇതേ പോലെ ഏഴുവയസ്സുകാരി പെൺകുട്ടിയും മരണപ്പെട്ടിരുന്നു. രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്ന സംഭവമായിരുന്നു അത്. പിന്നീട് ഈ കേസ് സിബിഐയ്ക്ക് കൈമാറുകയും സംഭവത്തിൽ മുതിർന്ന വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam